---
title: "നായകൻറെ കൂടെ കട്ടിലിൽ കിടക്കുന്ന സീൻ ഉണ്ടാക്കരുത് എന്ന് അദ്ദേഹം നിബന്ധന വെച്ചു, വെളിപ്പെടുത്തി ലക്ഷ്മിഗോപാലസ്വാമി"
english_title: "Lakshmi Gopalaswamy talks about her experiences with the first film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/9703/lakshmi-gopalaswamy-talks-about-her-experiences-with-the-first-film"
published_at: "2021-11-09T15:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a472f97a1f_.jpg"
keywords: []
---

# നായകൻറെ കൂടെ കട്ടിലിൽ കിടക്കുന്ന സീൻ ഉണ്ടാക്കരുത് എന്ന് അദ്ദേഹം നിബന്ധന വെച്ചു, വെളിപ്പെടുത്തി ലക്ഷ്മിഗോപാലസ്വാമി

> **Lead Summary:** കേരളത്തിൽ പ്രശസ്തയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് താര മലയാളത്തിൽ അരങ്ങേറുന്നത്. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിന് ശേഷം താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇരുപത്തി അവസരങ്ങൾ ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിക്കുകയുണ്ടായി.

## Article Content

കേരളത്തിൽ പ്രശസ്തയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് താര മലയാളത്തിൽ അരങ്ങേറുന്നത്. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിന് ശേഷം താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇരുപത്തി അവസരങ്ങൾ ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിക്കുകയുണ്ടായി.

മികച്ച ഒരു നർത്തകി കൂടിയാണ് താരം. ആദ്യ സിനിമയെ കുറിച്ചുള്ള അനുഭവങ്ങൾ പറയുകയാണ് താരമിപ്പോൾ. തൻറെ അച്ഛൻറെ നിബന്ധന താരം പറയുന്നുണ്ട്.

ഒരുപാട് റൊമാൻറിക് സീനുകൾ ചിത്രത്തിലുണ്ടോ എന്ന് താൻ അന്വേഷിച്ചിരുന്നു. നായകനുമായി കട്ടിലിൽ കിടക്കുന്ന സീൻ ഒന്നും ഉണ്ടാവരുത് എന്ന് അച്ഛൻ നിബന്ധന വെച്ചിരുന്നു. ഒരുപാട് ഇഷ്ടത്തോടെ ചെയ്ത ചിത്രമായിരുന്നു അത്.

ഷൂട്ടിങ്ങിന് എത്തുമ്പോൾ തനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്താവും എന്ന് ആലോചിച്ച് ആയിരുന്നു അത്. പക്ഷേ എല്ലാവരും മികച്ച പിന്തുണയാണ് നൽകിയത്. അതിനാൽ തന്നെ സീത എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുവാൻ കഴിഞ്ഞു. നമ്മുടെ സീൻ നന്നായാലും ലോഹിസാർ തുറന്നു പറയില്ല.

പക്ഷേ അദ്ദേഹം തല കുലുക്കുമ്പോൾ ആ സീൻ ഒക്കെ ആയെന്ന് നമുക്ക് മനസ്സിലാവും. മറ്റ് പല ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ലക്ഷ്മി ഗോപാലസ്വാമിക്ക് ഉള്ളത്. സമയമായി എന്ന് തോന്നുമ്പോൾ താൻ വിവാഹം കഴിക്കുമെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9703/lakshmi-gopalaswamy-talks-about-her-experiences-with-the-first-film)