---
title: "ഞാൻ സിംഗിള്‍ അല്ല;  വാലന്റൈൻ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം"
english_title: "I am not single; Kalidas Jayaram revealed his love on Valentine's Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97019/i-am-not-single-kalidas-jayaram-revealed-his-love-on-valentines-day"
published_at: "2023-02-14T20:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb9bda45c92_kalidas.jpg"
keywords: []
---

# ഞാൻ സിംഗിള്‍ അല്ല;  വാലന്റൈൻ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പ്രണയത്തിലാണ് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പ്രണയത്തിലാണ് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.

കാളിദാസിന്റെ സാമൂഹ്യമ മാധ്യമ പോസ്റ്റുകളിലൂടെയാണ് താരത്തിന്റെ പ്രണയം ആരാധകര്‍ അറിഞ്ഞത്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്നെ തന്റെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു.

ഞാൻ സിംഗിള്‍ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് വാലന്റൈൻ ദിനത്തില്‍ കാളിദാസ് ജയറാം കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നൈല, ഉഷ ശിവദ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കാളിദാസിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു കാളിദാസ് ജയറാം തരുണിയുടെ ഫോട്ടോ പങ്കുവെച്ചത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97019/i-am-not-single-kalidas-jayaram-revealed-his-love-on-valentines-day)