---
title: "വളരെ പെട്ടെന്നായിരുന്നു എല്ലാം; തനിക്ക് അഞ്ചാം മാസമായി എന്ന് അറിയിച്ച്  സ്‌നേഹ"
english_title: "Sneha has informed that now it is her fifth month."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97007/sneha-has-informed-that-now-it-is-her-fifth-month"
published_at: "2023-02-14T19:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb921975fda_sneha_and_srekumar.jpg"
keywords: []
---

# വളരെ പെട്ടെന്നായിരുന്നു എല്ലാം; തനിക്ക് അഞ്ചാം മാസമായി എന്ന് അറിയിച്ച്  സ്‌നേഹ

> **Lead Summary:** ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് സ്‌നേഹയും ശ്രീകുമാറും. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഈ അടുത്ത് ആയിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വരുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. ഇപ്പോഴിതാ തനിക്ക് അഞ്ചാം മാസമായി എന്ന് അറിയിച്ചിരിക്കുകയാണ് സ്‌നേഹ.

## Article Content

ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് സ്‌നേഹയും ശ്രീകുമാറും. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഈ അടുത്ത് ആയിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വരുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. ഇപ്പോഴിതാ തനിക്ക് അഞ്ചാം മാസമായി എന്ന് അറിയിച്ചിരിക്കുകയാണ് സ്‌നേഹ.

വളരെ പെട്ടെന്നായിരുന്നു എല്ലാം. ഒരു വയനാട് ട്രിപ്പ് ഒക്കെ കഴിഞ്ഞ് തിരികെ ഷൂട്ടിന് കയറിയപ്പോഴാണ് ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ വന്നത്.

ഉടന്‍ ഡോക്ടറെ കണ്ടപ്പോഴായിരുന്നു ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിറ്റേന്ന് എനിക്ക് ദുബായില്‍ പോകാന്‍ ഉണ്ടായിരുന്നു, പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ട് ശ്രീക്കും വിസ എടുത്തു ഞങ്ങള്‍ ഒന്നിച്ചു പോയി. മാത്രമല്ല ഭാരം ഒന്നും എടുക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു.

ഞാന്‍ ഈ വിവരം ഫോണിലൂടെയാണ് ശ്രീയെ അറിയിച്ചത് അപ്പോള്‍ ആണോ എന്ന മറുപടിയായിരുന്നു . സിനിമയില്‍ കാണുന്നതുപോലെ ഒന്നുമുണ്ടായില്ല, എന്നാല്‍ സന്തോഷം തന്നെ സ്‌നേഹ പറഞ്ഞു.

സാധാരണ എല്ലാവരും പ്രൈവറ്റ് ആശുപത്രിയിലാണ് പോവുക എന്നാല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇതിനായി എല്ലാ സൗകര്യങ്ങളും ഉണ്ട് . എന്നാല്‍ നമ്മള്‍ അത് വിനിയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ് നടി പറയുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/97007/sneha-has-informed-that-now-it-is-her-fifth-month)