മലയാള ചലച്ചിത്രമായ കന്മദത്തിലെ മുത്തശ്ശി ഇനി ഓര്‍മകളില്‍ . മോഹന്‍ലാലും മഞ്ജു വാര്യറും അനശ്വരമാക്കി തീര്‍ത്ത കന്മദം സിനിമയിലൂടെയാണ് ശാരദ നായര്‍ മലയാള പ്രേഷകര്‍ക്ക് സുപരിചിതയായത് .പട്ടാഭിഷേകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 92 വയസായിരുന്നു.
തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂർ മൂപ്പിൽ മഠത്തിൽ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായർ. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റ മുത്തശ്ശിയായിട്ടാണ് ശാരദ നായര്‍ അഭിനയിച്ചത്. ചിത്രത്തിലെ മറ്റു താരങ്ങളുടെ അഭിനയവും ആരാധകര്‍ ഏറ്റെടുത്തിരുന്നു
Sharda Nair played the grandmother of Manju Warrier's character