---
title: "ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇവരുടെ കൂടെ ആയോ കിടപ്പ് ; മോശം കമന്റിന് മറുപടി കൊടുത്ത് മഞ്ജുവും സിമിയും"
english_title: "She left her husband and slept with them; Manju and Simi reply to the bad comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96992/she-left-her-husband-and-slept-with-them-manju-and-simi-reply-to-the-bad-comment"
published_at: "2023-02-14T17:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb78d0e3a17_manju_1.jpg"
keywords: []
---

# ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇവരുടെ കൂടെ ആയോ കിടപ്പ് ; മോശം കമന്റിന് മറുപടി കൊടുത്ത് മഞ്ജുവും സിമിയും

> **Lead Summary:** വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്നവരാണ് മഞ്ജുവും സിമിയും. അവിടുന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം ഇന്നും തുടരുന്നു ഒഴിവു സമയങ്ങളിലെല്ലാം ഒത്തുകൂടാന്‍ ഇവര്‍ ശ്രമിക്കാറുണ്ട് . ഇവരുടെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

## Article Content

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്നവരാണ് മഞ്ജുവും സിമിയും. അവിടുന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം ഇന്നും തുടരുന്നു ഒഴിവു സമയങ്ങളിലെല്ലാം ഒത്തുകൂടാന്‍ ഇവര്‍ ശ്രമിക്കാറുണ്ട് . ഇവരുടെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

നേരത്തെ മഞ്ജു ബിഗ് ബോസില്‍ പോയപ്പോള്‍ പിന്തുണ അറിയിച്ചുകൊണ്ട് സിമി എത്തിയിരുന്നു. കഴിഞ്ഞദിവസം ഇവര്‍ പങ്കിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ മാക്കാച്ചിക്കൊപ്പം ഞാന്‍ ഭയങ്കര കംഫര്‍ട്ട് ആണ് എന്ന ഒരു ക്യപ്ഷ്യനൊപ്പം ആണ് സിമി മഞ്ജുവിനു ഒപ്പമുള്ള ഒരു വീഡിയോ ആണ് പങ്കിട്ടത്.

എന്നാല്‍ വീഡിയോയ്ക്ക് താഴെ മോശം തരത്തിലുള്ള നിരവധി കമന്റ് വന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇവരുടെ കൂടെ ആയോ കിടപ്പ് എന്ന് അടക്കം ചിലര്‍ കമന്റ് ചെയ്തു. ഇതിന് താരങ്ങള്‍ മറുപടി കൊടുക്കുകയും ചെയ്തു.അതു ഇപ്പോളാണോ അറിയുന്നത്, മഞ്ഞപിത്തം ഉള്ളവര്‍ക്ക് എല്ലാ ഇടവും മഞ്ഞ ആയി തോന്നും, ഞങ്ങളെ അറിയുന്നവര്‍ക്ക് നല്ലതുപോലെ അറിയാം എന്നാണ് അവർ പറഞ്ഞത്.

അതേസമയം മോശം കമന്റുകള്‍ പങ്കിട്ടവര്‍ക്ക് മഞ്ജുവിന്റെയും സിമിയുടെയും ആരാധകരും തക്ക മറുപടി നല്‍കി. ആണും ആണും ഒരുമിച്ചു കിടന്നാല്‍ ഗേ…. ഇനി ഒരു പെണ്ണും പെണ്ണും ഒരുമിച്ചാണേല്‍ ലെസ്ബിയന്‍.. കൊള്ളാം ഓരോരോ കാഴചപ്പാടുകള്‍. ഓരോരുത്തരും അവര്‍ക്ക് കംഫേർട് ആയ വ്യക്തികളുടെ കൂടെ ആയിരിക്കും അവരുടെ ജീവിതത്തില്‍ കൂടെ ചിലവഴിക്കുക. അതിനാണ് ഇങ്ങനെ ആരാധകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96992/she-left-her-husband-and-slept-with-them-manju-and-simi-reply-to-the-bad-comment)