---
title: "ആ സമയത്ത് പലരും എന്നെ വെറുപ്പോടെ ആയിരുന്നു സമീപിച്ചത് – മമ്ത മോഹൻദാസ് പറയുന്നത് കേട്ടോ?"
english_title: "At that time, many people approached me with hatred – Did you hear Mamta Mohandas?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96982/at-that-time-many-people-approached-me-with-hatred-did-you-hear-mamta-mohandas"
published_at: "2023-02-14T16:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6d65b563e_mamtha_1.jpg"
keywords: []
---

# ആ സമയത്ത് പലരും എന്നെ വെറുപ്പോടെ ആയിരുന്നു സമീപിച്ചത് – മമ്ത മോഹൻദാസ് പറയുന്നത് കേട്ടോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്ത മോഹൻദാസ്. ക്യാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആൾ കൂടിയാണ് മമംത നടിമാരിൽ ഒരാൾ ആണ് ഇവർ. ഈ രോഗത്തിൻറെ ചികിത്സയുടെ സമയത്ത് ഇവരുടെ രൂപത്തിൽ വലിയ മാറ്റം വന്നിരുന്നു. ആ സമയത്ത് പലരും തന്നെ വെറുപ്പോടെ ആയിരുന്നു സമീപിച്ചത് എന്നാണ് മമ്ത പറയുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്ത മോഹൻദാസ്. ക്യാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആൾ കൂടിയാണ് മമംത നടിമാരിൽ ഒരാൾ ആണ് ഇവർ. ഈ രോഗത്തിൻറെ ചികിത്സയുടെ സമയത്ത് ഇവരുടെ രൂപത്തിൽ വലിയ മാറ്റം വന്നിരുന്നു. ആ സമയത്ത് പലരും തന്നെ വെറുപ്പോടെ ആയിരുന്നു സമീപിച്ചത് എന്നാണ് മമ്ത പറയുന്നത്.

ഇതിനുശേഷമാണ് താൻ രോഗത്തെക്കുറിച്ച് തുറന്നു സംസാരിക്കുവാൻ തീരുമാനിച്ചത്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്. ആദ്യമൊക്കെ എന്നും പലരും ചോദിക്കുമായിരുന്നു എന്നാൽ പലർക്കും തൻറെ അസുഖത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് താരം പറയുന്നത്. ഒരുപക്ഷേ അതുകൊണ്ട് ആയിരിക്കണം പലരും തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചു എന്നാണ് താരം പറയുന്നത്.

> “2009 വർഷത്തിലാണ് എനിക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് കുറെ കാലം ഷോർട്ട് ഹെയറിലാണ് പലരും എന്നെ കണ്ടത്. ബോയ്സ് കട്ട് സ്റ്റൈലിൽ ആയിരുന്നു ഞാൻ ആ സമയത്ത്. ആളുകൾക്ക് അതിനോട് വെറുപ്പ് ആയിരുന്നു. എന്നെ കാണാൻ കൊള്ളില്ല എന്നുപോലും പറഞ്ഞു” – താരം പറയുന്നു “വെറും 24 വയസ്സുള്ള സമയത്താണ് എല്ലാവരും എന്നെ ആക്രമിക്കുന്നത് ഞാൻ കാണുന്നത്.

വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്തിലൂടെ കടന്നുവന്നതിനുശേഷം ആണ് പിന്നെയും സിനിമകൾ ചെയ്യുവാൻ തുടങ്ങിയത് എന്ന് അവർക്ക് അറിയില്ല. അറിയാത്തതുകൊണ്ട് ആയിരിക്കണം ഒരുപക്ഷേ അവർ ആക്രമിക്കുന്നത്. ഒരു വ്യക്തി എന്നോട് ചോദിച്ചത് എന്താണ് മമ്ത പറ്റിയത് എന്തെങ്കിലും ആക്സിഡൻറ് ആണോ എന്നാണ്. മുഖത്ത് ആസിഡ് വീണ ഒരു ഇരയോട് ആരെങ്കിലും മുഖത്ത് ആരെങ്കിലും ആസിഡ് ഒഴിച്ചോ എന്ന് ചോദിക്കുമോ?” – താരം കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96982/at-that-time-many-people-approached-me-with-hatred-did-you-hear-mamta-mohandas)