---
title: "കോടികളുടെ ആഡംബര വീടുകൾ, കാറുകൾ; കീർത്തി സുരേഷിന്റെ സ്വത്ത് വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത് "
english_title: "Now, Keerthy's assets are the talk of the town in South Indian cinema."
publisher: "moviemax.in"
canonical_url: "https://moviemax.in/news/96960/now-keerthys-assets-are-the-talk-of-the-town-in-south-indian-cinema"
published_at: "2023-02-14T15:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5e0d25a6d_keerthi_suresh.jpg"
keywords: []
---

# കോടികളുടെ ആഡംബര വീടുകൾ, കാറുകൾ; കീർത്തി സുരേഷിന്റെ സ്വത്ത് വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത് 

> **Lead Summary:** തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇന്ന് നടി കീർത്തി സുരേഷ്. മലയാളത്തിലൂടെ ആയിരുന്നു കീർത്തിയുടെ അരങ്ങേറ്റം. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തി സിനിമയിലേക്ക് എത്തിയത്. 

## Article Content

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇന്ന് നടി കീർത്തി സുരേഷ്. മലയാളത്തിലൂടെ ആയിരുന്നു കീർത്തിയുടെ അരങ്ങേറ്റം. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തി സിനിമയിലേക്ക് എത്തിയത്. 

ബാല താരമായിട്ടായിരുന്നു കീർത്തിയുടെ അരങ്ങേറ്റം. ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിലാണ് കീർത്തി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന കീർത്തിയെ 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ പ്രിയദർശൻ തിരികെ കൊണ്ടുവരുകയായിരുന്നു. 

ഇപ്പോഴിതാ, കീർത്തിയുടെ സ്വത്ത് വിവരങ്ങളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ, അതായത് ഇന്ത്യൻ രൂപ 30 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ.

സാധാരണ ഗതിയിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് കീർത്തി വാങ്ങുന്നതെന്ന് പറയുന്നു. എന്നാൽ, നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയിൽ നാല് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്.

കൂടാതെ റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി ഇപ്പോൾ. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്.

ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് വിവരം.

ഇതിനു പുറമെ നിരവധി കാറുകളും കീർത്തിക്കുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും നടിക്കുണ്ട്. ഇതുകൂടാതെ നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/96960/now-keerthys-assets-are-the-talk-of-the-town-in-south-indian-cinema)