---
title: "പബ്ലിക് ബാത്ത് റൂമിലിരുന്ന് കുറേ കരഞ്ഞു മദ്യപിച്ച് പഴയ കാമുകനെ വിളിച്ചു; കുറ്റസമ്മതം നടത്തി കത്രീന"
english_title: "She cried a lot in the public bathroom and called her old boyfriend; Katrina confessed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96956/she-cried-a-lot-in-the-public-bathroom-and-called-her-old-boyfriend-katrina-confessed"
published_at: "2023-02-14T15:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5dfd28bb7_kthrina.jpg"
keywords: []
---

# പബ്ലിക് ബാത്ത് റൂമിലിരുന്ന് കുറേ കരഞ്ഞു മദ്യപിച്ച് പഴയ കാമുകനെ വിളിച്ചു; കുറ്റസമ്മതം നടത്തി കത്രീന

> **Lead Summary:** **ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. താരകുടുംബങ്ങളെ വേരുകളോ, കൈ പിടിച്ച് നടത്താന്‍ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെയാണ് കത്രീന കൈഫ് ബോളിവുഡിലെത്തുന്നത്. എന്നാല്‍ കത്രീനയുടെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു. ഇതോടെ തിരിച്ച് പോകാന്‍ വരെ ചിന്തിച്ചിരുന്നു കത്രീന. എന്നാല്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന അവര്‍ തന്റെ പോരാട്ടം തുടര്‍ന്ന്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്.ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം നടന്നത്.

## Article Content

**ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. താരകുടുംബങ്ങളെ വേരുകളോ, കൈ പിടിച്ച് നടത്താന്‍ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെയാണ് കത്രീന കൈഫ് ബോളിവുഡിലെത്തുന്നത്. എന്നാല്‍ കത്രീനയുടെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു. ഇതോടെ തിരിച്ച് പോകാന്‍ വരെ ചിന്തിച്ചിരുന്നു കത്രീന. എന്നാല്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന അവര്‍ തന്റെ പോരാട്ടം തുടര്‍ന്ന്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്.ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം നടന്നത്.

യുവനടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ബോളിവുഡിലെ ഏറ്റവും ചര്‍ച്ചയായ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയുടേയും വിക്കിയുടേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും. അതേസമയം ഓണ്‍ സ്‌ക്രീനിലേക്കുള്ള കത്രീനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ കത്രീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കത്രീനയും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളുടെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് വീഡിയോ.

കത്രീനയ്‌ക്കൊപ്പം സ ുഹൃത്തുകളായ മിനി മാത്തൂറും കരിഷ്മ കോഹ്ലിയുമാണുള്ളത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ പല കാര്യങ്ങളും മൂവരും പങ്കുവെക്കുന്നുണ്ട് വിശദമായി വായിക്കാം തുടര്‍ന്ന്. താരങ്ങള്‍ ആദ്യം വെളിപ്പെടുത്തുന്നത് മറ്റുള്ളവരുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്നാണ്. താന്‍ അത് ചെയ്തിട്ടുണ്ടെന്നാണ് കത്രീന പറയുന്നത്. ഇത് കേട്ടതും കത്രീനയുടെ ഭര്‍ത്താവായ വിക്കി കൗശലിനോട് തന്റെ ഫോണിന്റെ പാസ്വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെടുകയാണ് മിനി മാത്തൂര്‍. എന്നാല്‍ തനിക്ക് ബുദ്ധി കുറവായിരുന്ന സമയത്താണ് അങ്ങനെ ചെയ്തിരുന്നതെന്നും ഇപ്പോള്‍ തനിക്ക് വിവരം വച്ചിട്ടുണ്ടെന്നാണ് കത്രീന പറയുന്നത്. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല ഇനിയെന്നും കത്രീന പറയുന്നുണ്ട്. എവിടെ നിന്നെങ്കിലും രക്ഷപ്പെടാന്‍ പരുക്ക് പറ്റിയെന്ന് കള്ളം പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്.

അതും താന്‍ ചെയ്തിട്ടുണ്ടെന്നാണ് കത്രീന നടത്തുന്ന കുറ്റസമ്മതം. 2009 ല്‍ പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താന്‍ കാലിന് പരുക്ക് പറ്റിയെന്ന് കള്ളം പറഞ്ഞ് മുങ്ങിയതെന്നാണ് കത്രീനയുടെ തുറന്നു പറച്ചില്‍. ജോണ്‍ എബ്രഹാം, നീല്‍ നിഥിന്‍ മുകേഷ് എന്നിവരും പ്രധാന വേഷത്തിലെത്തിയ ന്യൂയോര്‍ക്ക് വലിയ വിജയമായി മാറിയ ചിത്രമായിരുന്നു. സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കാറുണ്ടെന്നും കത്രീന വെളിപ്പെടുത്തുന്നുണ്ട്. ഒരുപാട് ദീപാവലി പാര്‍ട്ടികളില്‍ താന്‍ പബ്ലിക് ബാത്ത് റൂമിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും കത്രീന വെളിപ്പെടുത്തുന്നുണ്ട്. പലരേയും പോലെ താനും മുന്‍ കാമുകനെ മദ്യ ലഹരിയില്‍ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും കത്രീന തുറന്ന് പറയുന്നു. അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും കത്രീന തുറന്ന് സംസാരിക്കുന്നുണ്ട്.

താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം 2018 ലായിരുന്നു വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല ഇതുവരേയും എന്നതും ശ്രദ്ധേയമാണ്. പിന്നീട് 2021 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ബോളിവുഡ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു വിക്കിയുടേയും കത്രീനയുടേയും.

എന്നാല്‍ വിവാഹത്തിന് താരങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഒന്നും ക്ഷണമുണ്ടായിരുന്നു. രാജസ്ഥാനില്‍ വച്ച് വളരെ സ്വാകാര്യമായിട്ടായിരുന്നു താരവിവാഹം നടന്നത്. കത്രീന കൈഫിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയിലാണ് കത്രീന കൈഫ് ഒടുവിലായി അഭിനയിച്ചത്. നിരവധി സിനിമകളാണ് കത്രീനയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ മുന്‍ ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു. പിന്നാലെ ഒടിടിയിലും എന്‍ട്രി നടത്തുന്നുണ്ട് കത്രീന കൈഫ്. അന്ധാധുന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മെറി ക്രിസ്തുമസ് ആണ് കത്രീനയുടെ പുതിയ സിനിമകളിലൊന്ന്. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയാണ് ചിത്രത്തില നായകന്‍. പിന്നാലെ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും കത്രീനയുടേതായി ഒരുങ്ങുന്നുണ്ട്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ജീ ലേ സര ഒരു റോഡ് മൂവിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96956/she-cried-a-lot-in-the-public-bathroom-and-called-her-old-boyfriend-katrina-confessed)