---
title: "ഒരു സ്വല്പം സ്ഥലം തന്നാൽ എനിക്ക് അവിടെ ഇരിക്കാമായിരുന്നു; ബസ്സിൽ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടൻ "
english_title: "I could have sat there if I had been given a little space; The actor shared his bad experience from the bus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96883/i-could-have-sat-there-if-i-had-been-given-a-little-space-the-actor-shared-his-bad-experience-from-the-bus"
published_at: "2023-02-14T11:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb22dd8b0c7_pakru.jpg"
keywords: []
---

# ഒരു സ്വല്പം സ്ഥലം തന്നാൽ എനിക്ക് അവിടെ ഇരിക്കാമായിരുന്നു; ബസ്സിൽ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടൻ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ഇപ്പോഴിതാ മയിൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ഇപ്പോഴിതാ മയിൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

> “ഒരിക്കൽ തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെ ബസ്സിൽ നിന്ന് യാത്ര ചെയ്യേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. ഇരിക്കാൻ ആരും സീറ്റ് നൽകിയില്ല. നിങ്ങൾ ആ സംഭവം ഒന്ന് ആലോചിച്ചു നോക്കൂ.

ഒരു സ്വല്പം സ്ഥലം തന്നാൽ എനിക്ക് അവിടെ ഇരിക്കാമായിരുന്നു. ആ സമയത്ത് കൂപ്പൺ ആയിട്ടാണ് ആളുകൾ കെഎസ്ആർടിസി ബസ്സിൽ കയറുന്നത്. കയറിയാൽ പിന്നെ അപ്പോൾ തന്നെ അവർ ഉറങ്ങും. ഒരുപക്ഷേ കണ്ണുതുറന്നാൽ മറ്റൊരാൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നാലോ എന്ന ചിന്ത കാരണമാണ് ഇങ്ങനെ” – ഗിന്നസ് പക്രു പറയുന്നു.

> “ചങ്ങനാശ്ശേരി എത്തിയപ്പോൾ ഒരാൾ എഴുന്നേറ്റു. അങ്ങനെയാണ് ഇരിക്കാൻ സീറ്റ് കിട്ടിയത്. അന്ന് ആ ബസ്സിൽ ഇരുന്ന് ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്തെങ്കിലും വലുതായിട്ട് ഒരു കാർ വാങ്ങണം. എന്നിട്ട് ഈ റൂട്ടിലൂടെ പോകണം. അത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും അവഗണനകളും അനുഭവിച്ച ഒരാൾ ഇവിടെ എത്തി. സമൂഹം ഒരുപാട് മാറിയിട്ടുണ്ട്” – ഗിന്നസ് പക്രു പറയുന്നു.

> “ഇന്ന് എന്നെ പോലെ ഒരു ആൾ നിന്ന് യാത്ര ചെയ്യുന്നത് കണ്ടാൽ ഒരു വ്യക്തി എങ്കിലും മാറി കൊടുക്കാൻ തയ്യാറാണ്. ഇല്ലെങ്കിൽ സീറ്റ് നൽകാൻ പറയുക എങ്കിലും ചെയ്യും” – താരം കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/96883/i-could-have-sat-there-if-i-had-been-given-a-little-space-the-actor-shared-his-bad-experience-from-the-bus)