---
title: "പ്രണവ് മോഹന്‍ലാലുമായുളള ഒരു ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകും- വിശാഖ് സുബ്രഹ്മണ്യം"
english_title: "A film with Pranav Mohanlal will be announced next year - Visakh Subramaniam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96851/a-film-with-pranav-mohanlal-will-be-announced-next-year-visakh-subramaniam"
published_at: "2023-02-14T09:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb06d26f216_pranav.jpg"
keywords: []
---

# പ്രണവ് മോഹന്‍ലാലുമായുളള ഒരു ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകും- വിശാഖ് സുബ്രഹ്മണ്യം

> **Lead Summary:** **പ്ര**ണവ് മോഹന്‍ലാലുമായുളള ഒരു ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് ടൂര്‍ കഴിഞ്ഞ് എത്തിയെന്നും അടുത്ത മാസം കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പ്ര**ണവ് മോഹന്‍ലാലുമായുളള ഒരു ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് ടൂര്‍ കഴിഞ്ഞ് എത്തിയെന്നും അടുത്ത മാസം കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖ് ഈ കാര്യങ്ങള്‍ പറഞ്ഞത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ കഥ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നും ഈ വര്‍ഷം ഒരു ചിത്രം ചെയ്യാനാണ് പദ്ധതിയെന്നും വിശാഖ് വ്യക്തമാക്കി.

മെറിലാന്റ്, ഫണ്‍സ്റ്റാറ്റിക് എന്നീ ബാനറുകളുടെ കീഴില്‍ ആയിരിക്കും ചിത്രം പ്രഖ്യാപിക്കുക. സ്‌ക്രിപ്റ്റ് ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം പകുതിയാകുമ്ബോള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

* ''വിനീത് ശ്രീനിവാസനുമായി ചേര്‍ന്നുള്ള പ്രൊജക്ടുകള്‍ ഇനിയും ഉണ്ടാകാം. അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാല്‍ മാത്രമേ പുതിയ ചിത്രത്തെക്കുറിച്ച്‌ ആലോചിക്കൂ. അത് കഴിഞ്ഞ് ഒത്തുവന്നാല്‍ സിനിമ നടക്കും. പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ. അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്''*. വിശാഖ് പറഞ്ഞു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ' ഹൃദയം' വന്‍ ഹിറ്റായിരുന്നു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികാ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരന്നത്.

അഞ്ച് കോടി ബജറ്റില്‍ വന്ന് അന്‍പതുകോടിയും കടന്ന് വാരിയ ചിത്രമായിരുന്നു 'ഹൃദയം'. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ 15 ഗാനങ്ങള്‍ ആണ് ചിത്രത്തിലുണ്ടായിരുന്നത് 'ഹൃദയ'ത്തിന്റെ വന്‍ വിജയത്തിന് ശേഷം അടുത്തഘട്ടം ചിത്രങ്ങളുടെ ആലോചനയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/96851/a-film-with-pranav-mohanlal-will-be-announced-next-year-visakh-subramaniam)