---
title: "പഴയ തെറ്റ് ആവർത്തിക്കില്ല,  കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും....... "
english_title: "Now an interview with Honey Rose is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9683/now-an-interview-with-honey-rose-is-going-viral"
published_at: "2021-11-09T14:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a34827ef56_HONEY ROSE.jpg"
keywords: []
---

# പഴയ തെറ്റ് ആവർത്തിക്കില്ല,  കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും....... 

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് താരം സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. താരം അവതരിപ്പിച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സ്വീകരയമായ രീതിയിൽ ആണ്.

## Article Content

സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് താരം സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. താരം അവതരിപ്പിച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സ്വീകരയമായ രീതിയിൽ ആണ്.

മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ  മുൻ നിര നയകന്മാർക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്തു.

ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. മോഹിപ്പിക്കുന്ന സൗന്ദര്യതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച സിനിമകൾ താരത്തിന്റേതായി പുറത്തു വന്നു. എല്ലാം പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്തു.

മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമ സിനിമകളിലും അഭിനയിച്ച താരം  മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയാണ്  അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. താരത്തിന്റെ കറിയറിൽ ബ്രേക്ക്‌ ത്രൂ മൂവിയായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. താരത്തിന് സോഷ്യൽ മീഡിയയിൽ എല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വൈറലാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. താരം അഭിനയിച്ച വൺ ബൈ ടു എന്ന സിനിമയെ കുറിച്ചാണ് താരം പറയുന്നത്.  ഫഹദ് ഫാസിൽ, മുരളി ഗോപി, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ വൻ ബൈ ടു സിനിമയിൽ മുരളി ഗോപിയോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്.

> ഹണി റോസ് പറയുന്നതിങ്ങനെ: “ആ സിനിമയിൽ ആ രംഗം അത്യാവശ്യമായിരുന്നു. സിനിമയുടെ ആവശ്യത്തിനുവേണ്ടി ആ രംഗം ഞാൻ അഭിനയിച്ചു. പക്ഷേ പിന്നീട് അത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയുണ്ടായി. അതാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത്. ഇനി ഒരു ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നു എങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കും “

### Related Links & Sources
- [Original Story Source](https://moviemax.in/news/9683/now-an-interview-with-honey-rose-is-going-viral)