---
title: "വിവാഹം കഴിക്കുവാൻ താല്പര്യമില്ല, കാരണം തുറന്നു പറഞ്ഞ ഹണി റോസ്; ഇതാണോ കരണമെന്ന് പ്രേക്ഷകർ"
english_title: "Not interested in getting married, said Honey Rose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96812/not-interested-in-getting-married-said-honey-rose"
published_at: "2023-02-13T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea6e8f3fd44_HONEY_ROSE_1.jpg"
keywords: []
---

# വിവാഹം കഴിക്കുവാൻ താല്പര്യമില്ല, കാരണം തുറന്നു പറഞ്ഞ ഹണി റോസ്; ഇതാണോ കരണമെന്ന് പ്രേക്ഷകർ

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ഏകദേശം രണ്ടു പതിറ്റാണ്ട് മുൻപാട് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. പക്ഷേ കുറച്ചുകാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ താരം മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിട്ട്. ഇന്ന് മലയാളം പോലെ തന്നെ താരം തെലുങ്ക് സിനിമയിലും വളരെ സജീവമാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ഏകദേശം രണ്ടു പതിറ്റാണ്ട് മുൻപാട് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. പക്ഷേ കുറച്ചുകാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ താരം മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിട്ട്. ഇന്ന് മലയാളം പോലെ തന്നെ താരം തെലുങ്ക് സിനിമയിലും വളരെ സജീവമാണ്.

> അടുത്തിടെ ആയിരുന്നു താരം ബാലകൃഷ്ണ കേന്ദ്ര കലാപാത്രത്തെ അവതരിപ്പിച്ച വീരസിംഹ റെഡി എന്ന സിനിമയിൽ നായികയായി അരങ്ങേറിയത്. ഇപ്പോൾ ഇന്ത്യ ഗ്ലിട്സ് എന്ന മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. “സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് ആളുകൾ ഐ ലവ് യു എന്നു പറഞ്ഞിട്ടുണ്ട്. അതെങ്ങനെ കുറച്ചുനാൾ നീണ്ടു പോയി. ഇതല്ലാതെ വേറെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല.വിവാഹത്തിനോട് ഒട്ടും താല്പര്യമില്ല. വിവാഹം ചെയ്യുവാൻ മാത്രമല്ല മറ്റൊരാളുടെ വിവാഹത്തിൽ പങ്കെടുക്കുവാനും വലിയ താല്പര്യമില്ല” – ഹണി റോസ് പറയുന്നു.

> “വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഇല്ല. ചെറുപ്പം മുതൽ തന്നെ എനിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല. ഇത് എന്തെങ്കിലും കുഴപ്പമാണോ എന്ന് എനിക്ക് അറിയില്ല. ജീവിതത്തിൽ ഒരു പാർട്ണർ ഉണ്ടാകുന്നത് നല്ലതാണ്. എനിക്ക് അത് ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്നു പറയുന്നതിനോടും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളങ്ങളും ഒന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നത് അല്ല. മറ്റൊരാളുടെ വിവാഹത്തിന് പോകുന്നത് പോലും എനിക്ക് വലിയ താല്പര്യം ഉള്ള കാര്യമല്ല. ക്യാമറയും ആളുകളും ബഹളവും ഒന്നും എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല” – താരം കൂട്ടിച്ചേർത്തു.

> “കുറെ പൈസ ഉണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് പലരും വിവാഹത്തിന് ആളുകളെ വിളിക്കുന്നത്. എന്നിട്ട് കുറെ ഭക്ഷണം കൊടുക്കുന്നു. ഇതുകൂടാതെ കുറെ ആളുകൾ പെൺകുട്ടിക്ക് കളർ ഇല്ല, ആൺകുട്ടിയെ കാണാൻ കൊള്ളില്ല, പെൺകുട്ടിക്ക് സ്വർണ്ണം കുറവാണ് എന്നൊക്കെ പറഞ്ഞു കുറ്റം പറയുന്നു. ഇത് എനിക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത കാര്യമാണ്” – താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96812/not-interested-in-getting-married-said-honey-rose)