---
title: "ഇതൊക്കെ കടം എടുത്തു ചെയ്യുന്നതാ, ഉപദ്രവിക്കരുത്; നിത്യ ദാസിന്റെ വാക്കുകള്‍ വൈറൽ"
english_title: "All these are borrowed, do not harm; Nitya Das's words went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96794/all-these-are-borrowed-do-not-harm-nitya-dass-words-went-viral"
published_at: "2023-02-13T21:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea607394721_nithya_1.jpg"
keywords: []
---

# ഇതൊക്കെ കടം എടുത്തു ചെയ്യുന്നതാ, ഉപദ്രവിക്കരുത്; നിത്യ ദാസിന്റെ വാക്കുകള്‍ വൈറൽ

> **Lead Summary:** ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ഒരിക്കലും മറന്നു കാണില്ല . കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും ഹിറ്റാണ്. നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു എങ്കിലും വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന നിത്യ ദാസ് പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നു.

## Article Content

ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ഒരിക്കലും മറന്നു കാണില്ല . കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും ഹിറ്റാണ്. നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു എങ്കിലും വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന നിത്യ ദാസ് പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നു.

ഇപ്പോഴിതാ പള്ളി മണി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ എത്തുകയാണ് നടി. ഈ 24 ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രം പുറത്തുവരുന്നതിനു മുന്‍പേ സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി കീറി കളയുന്നു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി . ഇതൊക്കെ കടമെടുത്ത് ചെയ്യുന്നതാണെന്നും ഉപദ്രവിക്കരുതെന്നും നിത്യ താൻ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

അതേസമയം നടി ശ്വേതാ മേനോനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും എല്ലാം ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നു.തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച്ച … അണ്ണാ കൈയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല …വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല . പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതോക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം

…ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ. ‘പള്ളിമണി ‘ ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ … ഉപദ്രവിക്കരുത് അപേക്ഷയാണ്- എന്നും നിത്യ പോസ്റ്റിലൂടെ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96794/all-these-are-borrowed-do-not-harm-nitya-dass-words-went-viral)