---
title: "മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ കാറില്‍ നിന്നും ചെയ്യുന്നത് കണ്ടോ ? ഞെട്ടി ആരാധകർ"
english_title: "Did you see two Malayalam superstars doing it from a car? Shocked fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96789/did-you-see-two-malayalam-superstars-doing-it-from-a-car-shocked-fans"
published_at: "2023-02-13T21:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea5c616619e_star_1.jpg"
keywords: []
---

# മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ കാറില്‍ നിന്നും ചെയ്യുന്നത് കണ്ടോ ? ഞെട്ടി ആരാധകർ

> **Lead Summary:** മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മഞ്ജു വര്യറും ഭാവനയും. ഒരുകാലത്ത് അഭിനയ ലോകത്ത് സജീവമായിരുന്ന ഇരുവരും ഇടയ്ക്കു ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. മഞ്ജു വാര്യര്‍ വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ ആയിരുന്നു സിനിമയില്‍ നിന്നും മാറി നിന്നത്.നടി ഭാവനയും വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും മാറി നിന്നുന്നു.

## Article Content

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മഞ്ജു വര്യറും ഭാവനയും. ഒരുകാലത്ത് അഭിനയ ലോകത്ത് സജീവമായിരുന്ന ഇരുവരും ഇടയ്ക്കു ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. മഞ്ജു വാര്യര്‍ വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ ആയിരുന്നു സിനിമയില്‍ നിന്നും മാറി നിന്നത്.നടി ഭാവനയും വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും മാറി നിന്നുന്നു.

ഇപ്പോഴിതാ ഇടവേള കഴിഞ്ഞ് വീണ്ടും മലയാളികള്‍ക്കിടയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഭാവന. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലാണ്. ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിലാണ് ഭാവന അഭിനയിക്കാന്‍ പോകുന്നത്. ഭാവനയും മഞ്ജും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് നന്നായി തന്നെ അറിയാം.

ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഒഴിവു സമയങ്ങളില്‍ ഒത്തുകൂടാനും ഇവര്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിെന്റ ഭാവനയുടെ ഒരു വീഡിയോ ആണ് സമൂഹമധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് ഇത്. കറുപ്പ് കൂളിംഗ് ഗ്ലാസ് വെച്ച് കിടിലന്‍ ലുക്കിലാണ് ഇരുവരും എത്തിയത്.

ആയിഷ എന്ന സിനിമയിലെ പാട്ടിനൊപ്പം താളം പിടിക്കുകയാണ് മഞ്ജു ഭാവനയും. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത് . മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96789/did-you-see-two-malayalam-superstars-doing-it-from-a-car-shocked-fans)