---
title: "വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്, വിഡിയോ വൈറൽ"
english_title: "The groom's uncle did not get the curry; Stone stoning in wedding hall, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96787/the-grooms-uncle-did-not-get-the-curry-stone-stoning-in-wedding-hall-video-goes-viral"
published_at: "2023-02-13T21:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea591bea9ae_marriage.jpg"
keywords: []
---

# വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്, വിഡിയോ വൈറൽ

> **Lead Summary:** **വ**രന്‍റെ അമ്മാവന് കറി കിട്ടിയില്ല, വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്.**

## Article Content

**വ**രന്‍റെ അമ്മാവന് കറി കിട്ടിയില്ല, വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്.**

വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല എന്നതാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്മേല്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കൂട്ടത്തല്ലിന്‍റെ വീഡിയോ കാര്യമായി തന്നെ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ പക്ഷേ പരസ്പരം അടിക്കുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വീഡിയോയില്‍ വ്യക്തമല്ല.

അക്ഷരാര്‍ത്ഥത്തില്‍ കൂട്ട തല്ല് തന്നെയാണ് നടക്കുന്നത്. ചിലരെങ്കിലും അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. അടി തുടര്‍ന്നും നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96787/the-grooms-uncle-did-not-get-the-curry-stone-stoning-in-wedding-hall-video-goes-viral)