---
title: "സോഷ്യൽ മീഡിയ വിടുകയാണ് എന്ന് ജോജു ജോർജ് , കാരണം ഇതാണ്"
english_title: "Joju George is leaving social media, this is the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96781/joju-george-is-leaving-social-media-this-is-the-reason"
published_at: "2023-02-13T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea5723d1213_joju_1.jpg"
keywords: []
---

# സോഷ്യൽ മീഡിയ വിടുകയാണ് എന്ന് ജോജു ജോർജ് , കാരണം ഇതാണ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ജോജു ജോർജ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങൾ നടത്തുന്ന അതിരുകടന്ന ഇടപെടലുകളെ കുറിച്ച് സംസാരിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ജോജു ജോർജ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങൾ നടത്തുന്ന അതിരുകടന്ന ഇടപെടലുകളെ കുറിച്ച് സംസാരിച്ചത്.

എന്നാൽ ഇതിനുശേഷം ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. തനിക്കെതിരെ തൊഴിൽപരമായും വ്യക്തിപരമായും നടക്കുന്ന ആക്രമണം കാരണം താൻ സമൂഹമാധ്യമങ്ങൾ താൽക്കാലികമായി ഉപേക്ഷിക്കുന്നു എന്നായിരുന്നു ഇദ്ദേഹം ആ വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു.ആരാധകർക്ക് വലിയ അമ്പരപ്പ് ആണ് ഈ വീഡിയോ നൽകിയത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇപ്പോൾ തന്നെ പിന്തുടർച്ച ആളുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തുകയാണ് താരം.

ഒരു കലാകാരൻ എന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ ഒരുപാട് നന്ദിയുണ്ട് എന്നും ഒരു ഇടവേള എടുത്ത് സിനിമയിൽ മാത്രം ശ്രദ്ധിക്കുവാൻ ആണ് താൻ ഇപ്പോൾ പരിശ്രമിക്കുന്നത് എന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ ഇരട്ട എന്ന സിനിമയ്ക്ക് നിങ്ങൾ നൽകിയ സ്നേഹം വളരെ വലുതാണ് എന്നും പറഞ്ഞുകൊണ്ട് ആണ് ഇദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

കൂടാതെ അനാവശ്യമായ കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണ് എന്നും ഇൻബോക്സിൽ അടക്കം അനാവശ്യമായ ആക്രമണങ്ങളാണ് താൻ നേരിടുന്നുണ്ട് എന്നും തന്നെ വെറുതെ വിടണം എന്നുമാണ് ജോജു ജോർജ് പറയുന്നത്.എന്നാൽ ഇപ്പോൾ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇല്ല എന്നാണ് വസ്തുത. താരം തന്നെ ഈ വീഡിയോ ഡിലീറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96781/joju-george-is-leaving-social-media-this-is-the-reason)