---
title: "'അമ്മേ നിങ്ങൾക്ക് ഇന്നൊരു മോശം ദിവസമായിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; ആറുവയസ്സുകാരിയുടെ കുറിപ്പ് വൈറൽ.... "
english_title: "A six-year-old girl's note to her mother has gone viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96657/a-six-year-old-girls-note-to-her-mother-has-gone-viral"
published_at: "2023-02-13T11:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9d6e0b4909_girl_letter.jpg"
keywords: []
---

# 'അമ്മേ നിങ്ങൾക്ക് ഇന്നൊരു മോശം ദിവസമായിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; ആറുവയസ്സുകാരിയുടെ കുറിപ്പ് വൈറൽ.... 

> **Lead Summary:** **അ**മ്മയോട് അ​ഗാധമായ സ്നേഹം പ്രകടിപ്പിക്കുന്ന ആറുവയസ്സുകാരിയായ കുട്ടി അമ്മക്കെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.ഒരു മോശം ദിവസമാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കിൽ, ഇത് നമ്മുടെ ദിവസത്തെ മാറ്റിമറിച്ചേക്കാം. സന്തോഷിപ്പിച്ചേക്കാം. ഒറ്റ വരി മാത്രമേ ഈ കുറിപ്പിലുള്ളൂ.

## Article Content

**അ**മ്മയോട് അ​ഗാധമായ സ്നേഹം പ്രകടിപ്പിക്കുന്ന ആറുവയസ്സുകാരിയായ കുട്ടി അമ്മക്കെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.ഒരു മോശം ദിവസമാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കിൽ, ഇത് നമ്മുടെ ദിവസത്തെ മാറ്റിമറിച്ചേക്കാം. സന്തോഷിപ്പിച്ചേക്കാം. ഒറ്റ വരി മാത്രമേ ഈ കുറിപ്പിലുള്ളൂ.

അതിങ്ങനെയാണ്, 'പ്രിയപ്പെട്ട അമ്മേ നിങ്ങൾക്ക് ഇന്നൊരു മോശം ദിവസമായിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.' ഈ ഒറ്റവരിയിൽ തന്നെയുണ്ട് അവൾക്ക് അമ്മയോടുള്ള സ്നേഹവും കരുതലും. അമ്മയുടെ പ്രയാസങ്ങളും സങ്കടങ്ങളും മനസ്സിലാക്കി, അമ്മക്കൊപ്പം നിൽക്കുന്നു എന്ന് കൂടി വരികൾക്ക് അർത്ഥമുണ്ട്.

ആറുവയസ്സുകാരിയായ മകൾ തന്നെ മനസ്സിലാക്കിയതിന്റെ സന്തോഷം അമ്മയും മറച്ചു വെക്കുന്നില്ല. ഈ കുറിപ്പിന് അമ്മ പറഞ്ഞ മറുപടിയാണ് അതിനേക്കാൾ ഹൃദ്യം. 'ആറുവയസ്സുകാരി എഴുതിയ കുറിപ്പാണിത്. മരണം വരെ താനീ കുറിപ്പ് സൂക്ഷിച്ചുവെക്കും' എന്നാണ് അമ്മയുടെ മറുപടി.

ഈ കുറിപ്പ് ഹൃദയത്തോട് ചേർത്തുവെച്ച് സൂക്ഷിക്കാനാണ് സോഷ്യൽ മീഡിയ വായനക്കാരും അമ്മയോട് ആവശ്യപ്പെടുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് ലൈക്ക് നൽകിയതും പ്രതികരണം അറിയിച്ചതും. മക്കളിൽ നിന്ന് തങ്ങൾക്ക് ലഭിച്ച സ്നേഹസമ്മാനങ്ങളെക്കുറിച്ചും കുറിപ്പുകളെക്കുറിച്ചും നിരവധി മാതാപിതാക്കൾ ഈ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96657/a-six-year-old-girls-note-to-her-mother-has-gone-viral)