---
title: "64-ആം വയസ്സിൽ മൂന്നാം വിവാഹം,നടിയുടെ പുതിയ വാർത്ത കേട്ടോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ..."
english_title: "Third marriage at the age of 64, new news of the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96598/third-marriage-at-the-age-of-64-new-news-of-the-actress"
published_at: "2023-02-12T23:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e92fea37549_jayasuda_F.jpg"
keywords: []
---

# 64-ആം വയസ്സിൽ മൂന്നാം വിവാഹം,നടിയുടെ പുതിയ വാർത്ത കേട്ടോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ...

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസുദ. ഇഷ്ടം ഉൾപ്പെടെയുള്ള നിരവധി മലയാളം സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വാരിസ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് കഥാപാത്രത്തിന്റെ അമ്മയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസുദ. ഇഷ്ടം ഉൾപ്പെടെയുള്ള നിരവധി മലയാളം സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വാരിസ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് കഥാപാത്രത്തിന്റെ അമ്മയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ എത്തിയ വ്യക്തികളിൽ ഒരാളാണ് ജയസുധാ. തെലുങ്ക് സിനിമകളിലും തമിഴ് സിനിമകളിലും ആണ് താരം കൂടുതലായി അഭിനയിച്ചത്. കെ ബാലസന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റം, അപൂർവ രാഗങ്ങൾ, പാണ്ഡ്യൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം വാഡെ രമേശ് ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. ഈ ബന്ധം എന്നാൽ അധികം കാലം വീണ്ടും നിന്നില്ല. ഉടൻതന്നെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

പിന്നീട് 1985 വർഷത്തിൽ താരം രണ്ടാമതും വിവാഹിതയായി. നിതിൻ കപൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ബോളിവുഡിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിട്ടുള്ള ജിതേന്ദ്രയുടെ ബന്ധു ആയിരുന്നു ഇദ്ദേഹം. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. 2017 വർഷത്തിൽ ആയിരുന്നു നിതിൻ ആത്മഹത്യ ചെയ്യുന്നത്. എന്നാൽ ആത്മഹത്യ ചെയ്യുവാനുള്ള കാരണം എന്താണ് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല ആരും തന്നെ.അതേസമയം താരം ഇപ്പോൾ വീണ്ടും വിവാഹിത ആയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഒരു അമേരിക്കൻ വ്യവസായിയെ ആണ് താരം വിവാഹം ചെയ്തത് എന്നാണ് വാർത്തകൾ. 64 വയസ്സുള്ളപ്പോഴാണ് താരം മൂന്നാമത്തെ തവണ വിവാഹം ചെയ്തത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. അതേസമയം നടിയോട് അടുത്തുള്ള ബന്ധങ്ങൾ ഈ വാർത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇപ്പോഴും ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96598/third-marriage-at-the-age-of-64-new-news-of-the-actress)