---
title: "'ഇവനൊക്കെ ആദ്യമായിട്ട് ആണല്ലോ ബാപ്പ ആവുന്നത്'; ഇതിനുള്ള മറുപടിയായി താരം നൽകിയത് എന്താണെന്നോ..."
english_title: "the reply of Basheer Bashi to the irritating comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96592/the-reply-of-basheer-bashi-to-the-irritating-comment"
published_at: "2023-02-12T23:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e923673d389_basheer_1.jpg"
keywords: []
---

# 'ഇവനൊക്കെ ആദ്യമായിട്ട് ആണല്ലോ ബാപ്പ ആവുന്നത്'; ഇതിനുള്ള മറുപടിയായി താരം നൽകിയത് എന്താണെന്നോ...

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. മോഡലിംഗ് രംഗത്ത് താരം വളരെ സജീവമായിരുന്നു. ഇത് കൂടാതെ ധാരാളം ഷോർട്ട് ഫിലിമുകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് എന്ന പരിപാടിയാണ് താരത്തെ കൂടുതൽ പ്രസിദ്ധമാക്കിയത്. ഈ പരിപാടിക്ക് ശേഷമാണ് ബഷീർ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായി മാറിയത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. മോഡലിംഗ് രംഗത്ത് താരം വളരെ സജീവമായിരുന്നു. ഇത് കൂടാതെ ധാരാളം ഷോർട്ട് ഫിലിമുകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് എന്ന പരിപാടിയാണ് താരത്തെ കൂടുതൽ പ്രസിദ്ധമാക്കിയത്. ഈ പരിപാടിക്ക് ശേഷമാണ് ബഷീർ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായി മാറിയത്.

അതേസമയം ഇദ്ദേഹത്തിന് രണ്ടു ഭാര്യമാർ ഉണ്ട്. ബിഗ്ബോസിൽ വന്ന സമയത്ത് ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സുഹാന എന്നും മഷൂറ എന്നുമാണ് ഭാര്യമാരുടെ പേരുകൾ. അതേ സമയം ഇദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോൾ ഗർഭിണിയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ഗർഭവിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം തന്നെ ലക്ഷക്കണക്കിന് വ്യൂസ് ആണ് എപ്പോഴും ലഭിക്കാറുള്ളത്.

> മകൻ ആയിരിക്കുമോ വരാൻ പോകുന്നത് എന്ന് ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ ഇദ്ദേഹം നൽകുന്നത് – “മോനാണെങ്കിലും മകൾ ആണെങ്കിലും നമ്മൾ ഒരുപാട് സാധനങ്ങൾ കരുതണം. മകൻ ആണോ മകൾ ആണോ വരാൻ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതെല്ലാം ദൈവത്തിൻറെ കയ്യിലാണ്. ഓരോ ദിവസവും കഴിയുംതോറും കൊതിയായിട്ട് വയ്യ. ഇപ്പോൾ 9 മാസം തുടങ്ങി. ഇപ്പോൾ തന്നെ വളരെ എക്സൈറ്റ്മെന്റ് ആണ് – ഇതായിരുന്നു മഷൂറ നൽകിയ മറുപടി.

> അതേസമയം വരുന്ന ഒന്നുരണ്ട് മോശം കമന്റുകൾക്ക് മറുപടി നൽകുന്നുണ്ട് ബഷീർ. ഓ, ഇവനൊക്കെ ആദ്യമായിട്ട് ആണല്ലോ ബാപ്പ ആവുന്നത്, എക്സൈറ്റ്‌മെൻ്റ് കണ്ടാൽ അങ്ങനെ തോന്നും. ഇതിനുള്ള മറുപടിയായി താരം നൽകിയത് ഇങ്ങനെയാണ് – “എത്രാമത്തെ കുട്ടി ആണെങ്കിലും എനിക്ക് അത് ആദ്യത്തെ കുട്ടിയാണ്. ഞാൻ സ്വാഭാവികമായും എക്സൈറ്റ് ആവും. ഇനിയിപ്പോൾ എത്ര കുട്ടി ഉണ്ടായാലും അത് അങ്ങനെ തന്നെയായിരിക്കും” – ബഷീർ പറയുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ഈ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96592/the-reply-of-basheer-bashi-to-the-irritating-comment)