---
title: "എ.ആർ റഹ്മാൻ ചെന്നൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാത്തതിന്റെ കാരണം അറിയുമോ? "
english_title: "Do you know the reason why AR Rahman did not perform in Chennai?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96540/do-you-know-the-reason-why-ar-rahman-did-not-perform-in-chennai"
published_at: "2023-02-12T17:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8cf9166a42_AR_RAHMAN_F.jpg"
keywords: []
---

# എ.ആർ റഹ്മാൻ ചെന്നൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാത്തതിന്റെ കാരണം അറിയുമോ? 

> **Lead Summary:** **ചെ**ന്നൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.പുനെയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ പോകുന്നു എന്നുള്ള റഹ്മാന്റെ ട്വീറ്റിന് പിന്നാലെയാണ് ചെന്നൈയിലെ സംഗീത പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയത്.

## Article Content

**ചെ**ന്നൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.പുനെയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ പോകുന്നു എന്നുള്ള റഹ്മാന്റെ ട്വീറ്റിന് പിന്നാലെയാണ് ചെന്നൈയിലെ സംഗീത പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയത്.

ഒരു ആരാധികയുടെ കമന്റിനായിരുന്നു മറുപടി. സാർ ചെന്നൈ എന്ന പേരിൽ ഒരു നഗരമുണ്ട്. ഓർമയുണ്ടോ എന്നായിരുന്നു രാജ്യശ്രീ എന്ന യുവതിയുടെ കമന്റ്. ഇത് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയായിരുന്നു. ആരാധികയുടെ കമന്റ് ചർച്ചയായതോടെ മറുപടിയുമായി എ.ആർ റഹ്മാൻ രംഗത്ത് എത്തിയത്.

പെർമിഷൻ, പെർമിഷൻ, പെർമിഷൻ, ആറുമാസത്തെ നടപടികൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഏകദേശം കോവിഡിന് മുൻപാണ് എ.ആർ റഹ്മാൻ അവസാനമായി ചെന്നൈയിൽ സംഗീത പരിപാടി അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96540/do-you-know-the-reason-why-ar-rahman-did-not-perform-in-chennai)