---
title: "കഷ്ടപ്പെടുന്ന സമയത്താണ് സത്യസന്ധരായ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്; സാമന്ത "
english_title: "Now Samantha is sharing another emotional post on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9650/now-samantha-is-sharing-another-emotional-post-on-instagram"
published_at: "2021-11-09T11:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a151bd0231_.jpg"
keywords: []
---

# കഷ്ടപ്പെടുന്ന സമയത്താണ് സത്യസന്ധരായ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്; സാമന്ത 

> **Lead Summary:** പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാമന്ത . നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം സമാന്ത ആലോചിച്ച് എടുത്ത ധീര തീരുമാനമാണ്. എന്നിരിയ്ക്കിലും, ആ നഷ്ടത്തിന്റെ വേദന നടിയെ സംബന്ധിച്ച് ഭീകരമാണെന്ന് പിന്നീടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ താരം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മോചനം പ്രഖ്യാപിച്ച ശേഷമുള്ള ഹിമാലയന്‍ യാത്രകള്‍ വേദന മറക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

## Article Content

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാമന്ത . നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം സമാന്ത ആലോചിച്ച് എടുത്ത ധീര തീരുമാനമാണ്. എന്നിരിയ്ക്കിലും, ആ നഷ്ടത്തിന്റെ വേദന നടിയെ സംബന്ധിച്ച് ഭീകരമാണെന്ന് പിന്നീടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ താരം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മോചനം പ്രഖ്യാപിച്ച ശേഷമുള്ള ഹിമാലയന്‍ യാത്രകള്‍ വേദന മറക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന്റെ വേദന കാരണം ഇത്തവണ വീട്ടില്‍ ദീപാവലി ആഘോഷിച്ചിട്ടില്ല എന്നും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു എങ്കിലും, വീട്ടില്‍ വിളക്കുകള്‍ കൊളുത്തുകയോ ദീപാവലി മധുരം പങ്കിടുകയോ ചെയ്തിട്ടില്ല. തന്റെ പെറ്റ്‌സ് ഡോഗുകള്‍ക്കൊപ്പമായിരുന്നു വീട്ടില്‍ സമാന്തയുടെ ദീപാവലി ദിവസം.

ഇപ്പോഴിതാ മറ്റൊരു വൈകാരിക പോസ്റ്റ് കൂടെ സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നു. ഉറ്റ സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. എന്നാല്‍ അതില്‍ എത്രമാത്രം കഠിനമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകള്‍ നടിയ്ക്ക് എന്നതിനെ സംബന്ധിച്ച് ഒരു സൂചനയും ഉണ്ട്.**

'പിറന്നാള്‍ ആശംസകള്‍ ഡോക്ടര്‍ മഞ്ജുള അനഗനി. താങ്കളെ പോലൊരു സുഹൃത്ത് ഉള്ളതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് സ്വയം കരുതുന്നു. കഷ്ടതയുള്ള കാലത്താണ് യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നത് എന്നാണ് പറയുന്നത്. താങ്കളിലും അധികം സത്യസന്ധമായ സുഹൃത്ത് എനിക്ക് വേറെയില്ല'' എന്ന് പറഞ്ഞുകൊണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ സാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

അവധി ആഘോഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സാം ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലേക്ക് തിരിച്ചു പോകുകയാണ്. കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും.

[https://www.instagram.com/p/CWAEwt1hn1M/](https://www.instagram.com/p/CWAEwt1hn1M/)**

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അതിന് ശേഷം ചെയ്യാനുള്ള രണ്ട് സ്ത്രീപക്ഷ ചിത്രങ്ങളും സമാന്ത കരാറ് ചെയ്തു കഴിഞ്ഞു.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/9650/now-samantha-is-sharing-another-emotional-post-on-instagram)