---
title: "'വാർത്ത വന്നപ്പോൾ സന്തോഷമായി'; ഉണ്ണി മുകുന്ദന്റെ അവസ്ഥ ഇനി എന്താവും എന്നാണ് കണ്ടറിയാനുള്ളത്, വ്ലോഗർ സായി പറയുന്നത് കേട്ടോ... "
english_title: "Vlogger Sai says about Unni Mukundan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96487/vlogger-sai-says-about-unni-mukundan"
published_at: "2023-02-12T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e88d6a529ed_UNNI_AND_SAI.jpg"
keywords: []
---

# 'വാർത്ത വന്നപ്പോൾ സന്തോഷമായി'; ഉണ്ണി മുകുന്ദന്റെ അവസ്ഥ ഇനി എന്താവും എന്നാണ് കണ്ടറിയാനുള്ളത്, വ്ലോഗർ സായി പറയുന്നത് കേട്ടോ... 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. മാളികപ്പുറം എന്ന സിനിമയാണ് താരത്തിന്റെ പുതിയ ചിത്രം . അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചത് എങ്കിലും ചില യൂട്യൂബർമാർ ചിത്രത്തിനെതിരെ ചിത്രത്തിനെതിരെ വന്നത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു.ഇത്തരത്തിൽ ഒരു വിവാദം ആയിരുന്നു ഉണ്ണിമുകുന്ദനും വ്ലോഗർ സായിയും തമ്മിൽ നടന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. മാളികപ്പുറം എന്ന സിനിമയാണ് താരത്തിന്റെ പുതിയ ചിത്രം . അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചത് എങ്കിലും ചില യൂട്യൂബർമാർ ചിത്രത്തിനെതിരെ ചിത്രത്തിനെതിരെ വന്നത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു.ഇത്തരത്തിൽ ഒരു വിവാദം ആയിരുന്നു ഉണ്ണിമുകുന്ദനും വ്ലോഗർ സായിയും തമ്മിൽ നടന്നത്.

> സീക്രട്ട് ഏജൻറ് എന്നാണ് ഇദ്ദേഹത്തിന്റെ യൂട്യൂബിലെ പേര്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. “ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചാണ് ഇന്ന് പറയുവാൻ ഉള്ളത്. ഈ വാർത്ത വന്നപ്പോൾ നിങ്ങൾക്ക് സന്തോഷം ആയോ എന്ന് ചോദിച്ചു കൊണ്ട് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചിരുന്നു. സത്യം പറഞ്ഞാൽ സന്തോഷമായി” – സായി പറയുന്നു.

> “നുണ പറഞ്ഞുകൊണ്ട് നല്ലവനായ ഉണ്ണി കളിക്കേണ്ട ആവശ്യം എനിക്ക് ഇല്ല. അതുകൊണ്ടുതന്നെ ഇന്നലെ ആ സംഭവവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞാൻ ഷെയർ ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്റെ അവസ്ഥ ഇനി എന്താവും എന്നാണ് കണ്ടറിയാനുള്ളത്” – സായി പറയുന്നു.

നേരത്തെ ഉള്ള ഒരു കേസ് ആണ് ഇത് എന്നും അതിൽ ഒരു പുതിയ അപ്ഡേഷൻ വന്നതാണ് എന്നും എന്നെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ മാതാപിതാക്കളെ വിളിച്ച് ഒരാൾക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോൾ നമുക്ക് എങ്ങനെയാണ് സന്തോഷിക്കാതിരിക്കാൻ ആവുക എന്നാണ് സായി ചോദിക്കുന്നത്.അതേസമയം ദൈവങ്ങളിൽ വച്ച് ഏറ്റവും ശക്തനായ ദൈവമാണ് അയ്യപ്പൻ എന്നാണ് ഇപ്പോൾ സായി ആരാധകർ പറയുന്നത്. അയ്യപ്പൻറെ പേരിൽ മുതലെടുപ്പ് നടത്തുവാൻ വേണ്ടി ശ്രമിച്ച എല്ലാവർക്കും എട്ടിൻറെ പണിയാണ് കിട്ടിയിട്ടുള്ളത് എന്നും മുൻപ് കെ സുരേന്ദ്രൻ കിട്ടിയത് പോലെ ഒരു പണിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദനും കിട്ടിയിരിക്കുന്നത് എന്നുമാണ് സായി ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96487/vlogger-sai-says-about-unni-mukundan)