---
title: "'ദിലീപിന് കാവേരിയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമോ'; ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെന്ന് കേട്ട് കാവേരിയുടെ അമ്മ പേടിച്ച സംഭവത്തെക്കുറിച്ച് ലാൽ ജോസ് "
english_title: "Lal Jose on the incident where Kaveri's mother got scared after hearing that there were intimate scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96400/lal-jose-on-the-incident-where-kaveris-mother-got-scared-after-hearing-that-there-were-intimate-scenes"
published_at: "2023-02-11T21:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7be2118cf2_DILEEP_KAVERY_LAL.jpg"
keywords: []
---

# 'ദിലീപിന് കാവേരിയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമോ'; ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെന്ന് കേട്ട് കാവേരിയുടെ അമ്മ പേടിച്ച സംഭവത്തെക്കുറിച്ച് ലാൽ ജോസ് 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലാൽ ജോസ്. ഇപ്പോൾ സഫാരി ടിവിയിലെ ഒരു പരിപാടിയിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപും കാവേരിയും ഒരുമിച്ചു അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നു. ഈ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ട് എന്ന് കേട്ട് കാവേരിയുടെ അമ്മ പേടിച്ച സംഭവത്തെക്കുറിച്ചാണ് ലാൽ ജോസ് ഇപ്പോൾ പറയുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലാൽ ജോസ്. ഇപ്പോൾ സഫാരി ടിവിയിലെ ഒരു പരിപാടിയിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപും കാവേരിയും ഒരുമിച്ചു അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നു. ഈ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ട് എന്ന് കേട്ട് കാവേരിയുടെ അമ്മ പേടിച്ച സംഭവത്തെക്കുറിച്ചാണ് ലാൽ ജോസ് ഇപ്പോൾ പറയുന്നത്.

> കുറെ വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ആണ് ലാൽ ജോസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.“ദിലീപ് നായകനായ സിനിമയിൽ കാവേരി നായികയായി എത്തിയിരുന്നു. ഞാൻ ആ സിനിമയുടെ പിന്നണിയിൽ ഉണ്ടായിരുന്നു. കാവേരിയുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഒപ്പമാണ് കാവേരി അഭിനയിച്ചത്. അതിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ഈ സിനിമയുടെ ഫ്ലാഷ് ബാക്ക് സീനുകളിൽ ദിലീപിന്റെയും കാവേരിയുടെയും കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലാണ്. ആദ്യമായിട്ടാണ് കാവേരി അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത്. അതിന്റെ പേടി കാവേരിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്നു. ഞാനും ദിലീപും സുഹൃത്തുക്കൾ ആണ്. അതുകൊണ്ട് മനപ്പൂർവ്വം ദിലീപിന് കാവേരിയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമോ എന്നായിരുന്നു അമ്മയുടെ പേടി” – ലാൽ ജോസ് പറയുന്നു.

> “അങ്ങനത്തെ ഒരു ഷൂട്ട് ചെയ്യാൻ ഇത് മലയാളം പടമാണ് എന്നും തമിഴും തെലുങ്കും അല്ല എന്നും പറഞ്ഞു. സെറ്റിൽ എല്ലാവരും ചിരിച്ചു. ഇത് വലിയ നാണക്കേടായി. പിന്നീട് അവരുടെ അമ്മയെ കാണുമ്പോൾ എല്ലാം തന്നെ ഇതൊരു മലയാളം പടമാണ് എന്ന് ഞാനും ദിലീപും ചേർന്ന് പറഞ്ഞുകൊണ്ട് കളിയാക്കുമായിരുന്നു” – ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു.

അതേ സമയം ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു കാവേരി. കല്യാണി എന്ന പേരിലും ഇവർ അറിയപ്പെട്ടിട്ടുണ്ട്. മലയാളം സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ മേഖലയിലും ഇവർ സജീവമായിരുന്നു. സൂര്യകിരൺ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത് എങ്കിലും പിന്നീട് ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96400/lal-jose-on-the-incident-where-kaveris-mother-got-scared-after-hearing-that-there-were-intimate-scenes)