അസൂയ തോന്നിയത് നിത്യ മേനോനോട്; കാരണമെന്തെന്ന് വ്യക്തമാക്കി നടി

അസൂയ തോന്നിയത് നിത്യ മേനോനോട്; കാരണമെന്തെന്ന് വ്യക്തമാക്കി നടി
2023-02-11T19:23:00 | By Athira V

തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നായിക നടിയാണ് നിത്യ മേനോൻ. ആകാശ ​ഗോപുരം, ഉറുമി, ഉസ്താദ് ഹോട്ടൽ, ബാം​ഗ്ലൂർ ഡേയ്സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്ര​ദ്ധിക്കപ്പെട്ട നിത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത് തെലുങ്കിൽ നിന്നാണ്. നടിക്ക് താരതമ്യേന ആരാധകർ കൂടുതലുള്ളതും തെലുങ്കിലാണ്. തമിഴിൽ നടി ചെയ്യുന്ന സിനിമകൾ കുറവാണ്. പക്ഷെ ചെയ്തവയൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുമുഖൻ, മേർസൽ, കാഞ്ചന 2, തിരുച്ചിത്രമ്പലം തുടങ്ങിയ സിനിമകൾ ഇതിനു​ദാഹരണമാണ്.

മലയാളത്തിൽ ഇടയ്ക്ക് വന്ന് പോവുന്ന നടി മാത്രമാണ് നിത്യ. അതേസമയം അടുത്തിടെ 19 (1) A, വണ്ടർ വുമൺ എന്നീ രണ്ട് സിനിമകൾ നടിയുടേതായി റിലീസ് ചെയ്തു. തുടക്ക കാലത്ത് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മലയാള സിനിമയിലെ നിത്യയുടെ കരിയറിന് തിരിച്ചടിയായി. പ്രൊഡ്യൂസർമാരോട് ബഹുമാനക്കുറവ് കാണിച്ചെന്ന് പറഞ്ഞ് നിത്യ മേനോനെതിരെ വിലക്ക് പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ പിന്നീടിത് നീക്കുകയും ചെയ്തു.

എന്നാൽ ഈ സംഭവത്തോടെ നിത്യ മേനോൻ മലയാള സിനിമയിൽ നിന്ന് പതിയെ അകന്ന് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നൽകിയ അഭിമുഖത്തിലും നിത്യ ഇതേപറ്റി സൂചിപ്പിച്ചിരുന്നു. വിവാദം മൂലം തന്നെ പറ്റി പലർക്കും മുൻ ധാരണകളുണ്ടെന്നാണ് നടി പറഞ്ഞത്. അതേസമ‌യം തെലുങ്ക് സിനിമാ ലോകം നടിക്ക് ധാരാളം അവസരങ്ങൾ നൽകി. അല്ലു അർജുൻ, രാം ചരൺ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം നടി തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുക്കുന്ന താരമാണ് നിത്യ മേനോൻ. ഇപ്പോഴിതാ നിത്യ മേനോനെ പ്രശംസിച്ച് കൊണ്ട് നടി അദിതി രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിനയം കണ്ടിട്ട് അസൂയ തോന്നിയ നടി ആരെന്ന ചോദ്യത്തിന് നിത്യ മേനോന്റെ പേരാണ് അദിതി രവി രവി പറഞ്ഞത്. നിത്യ മോനോനെ വളരെ ഇഷ്ടമാണ്. അവരുടെ ഏത് സിനിമ വന്നാലും വന്നിരുന്ന് കാണുന്ന ആർട്ടിസ്റ്റാണെന്നും അദിതി രവി പറഞ്ഞു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മറ്റുള്ള താരങ്ങളെക്കുറിച്ചും അദിതി രവി സംസാരിച്ചു. ആസിഫ് അലി വളരെ ജെനുവിനായ ആളാണ്. കുറച്ച് ഷൈയാണ്. പിന്നെ പരിചയപ്പെട്ട് കഴിഞ്ഞാൽ സംസാരിക്കും. ഫേക്കായി സംസാരിക്കില്ല. അലമാര സിനിമയിൽ ഒപ്പമഭിനയിച്ച സണ്ണി വെയ്ൻ അധികം സംസാരിക്കില്ല. ഞാനെന്റെ സീൻ ചെയ്യും. ആൾ ആളുടെ സീൻ ചെയ്ത് പോയിരിക്കും.

സിനിമ ചെയ്ത് തീരാറാവുമ്പോഴാണ് ഞാനൊന്ന് മിം​ഗിൾ ആവുക. ആദ്യ സിനിമ കൂടി ആയതിനാൽ എനിക്ക് സംസാരിക്കാനേ പറ്റിയില്ല. സിനിമ കഴിയാറായപ്പോഴാണ് ഞങ്ങൾ സംസാരിച്ചതെന്നും അദിതി രവി പറഞ്ഞു. 2014 ൽ ആം​ഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിൽ സഹനടിയായാണ് അഭിനയ രം​ഗത്തേക്കുള്ള അദിതിയുടെ കടന്ന് വരവ്. 201 7ൽ അലമാര എന്ന സിനിമയിലൂ‍ടെ നായികയായി തുടക്കം കുറിച്ചു. ട്വൽത്ത് മാൻ, ആദി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം നടി ചെയ്തു.

Content Highlight: Nitya Menon felt jealous; The actress clarified the reason

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup