---
title: "ഒരുപാട് ഓഫറുകള്‍ വന്നു; പക്ഷെ സംവിധായകന്റെ കൂടെ കിടക്കണം വെളിപ്പെടുത്തി താരം മഞ്ജരി ഫഡ്‌നിസ്"
english_title: "Many offers came; But actress Manjari Phadnis revealed that she had to sleep with the director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96374/many-offers-came-but-actress-manjari-phadnis-revealed-that-she-had-to-sleep-with-the-director"
published_at: "2023-02-11T19:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e79c9c65c6d_manjari_1.jpg"
keywords: []
---

# ഒരുപാട് ഓഫറുകള്‍ വന്നു; പക്ഷെ സംവിധായകന്റെ കൂടെ കിടക്കണം വെളിപ്പെടുത്തി താരം മഞ്ജരി ഫഡ്‌നിസ്

> **Lead Summary:** സിനിമയില്‍ അഭിനയിക്കുക എന്ന മോഹവും പേറി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം തന്നെ ആ ആഗ്രഹം സാധിച്ചെടുക്കാന്‍ കഴിയണമെന്നില്ല. പലപ്പോഴും വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് പലരും തങ്ങളുടെ സ്വപ്‌നത്തിലേക്ക് എത്തി ചേരുന്നത് .

## Article Content

സിനിമയില്‍ അഭിനയിക്കുക എന്ന മോഹവും പേറി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം തന്നെ ആ ആഗ്രഹം സാധിച്ചെടുക്കാന്‍ കഴിയണമെന്നില്ല. പലപ്പോഴും വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് പലരും തങ്ങളുടെ സ്വപ്‌നത്തിലേക്ക് എത്തി ചേരുന്നത് .

പ്രത്യേകിച്ച് സിനിമയില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാത്തവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങള്‍ വളരെ വലുതായിരിക്കാം പക്ഷെ അഭിനയ മോഹികളുടെ ഈ ദുരവസ്ഥയെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരും ഈ മേഘലയിൽ കുറവല്ല .

സിനിമ മേഖലയില്‍ നില്‍ക്കുന്ന മോശം പ്രവണതകളെക്കുറിച്ച് പലരും താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും പിന്നീട് താരമായ ശേഷം താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള എല്ലാ ഇന്‍ഡസ്ട്രിയിലും ഉയര്‍ന്നു വന്നിട്ടുള്ള വിവാദമാണ് കാസ്റ്റിംഗ് കൗച്ച് എന്നത്.

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ പോലും തുടക്കകാലത്ത് ഇത്തരം അനുഭവം നേരിടേണ്ടതായി തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടിയായ മഞ്ജരി ഫഡ്‌നിസും തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ചിട്ടുണ്ട്.

ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് മഞ്ജരി ഫഡ്‌നിസ്. ജാനേ തു യ ജാനേ ന തുടങ്ങിയ ഹിറ്റുകളുടെ ഭാഗായിട്ടുണ്ട് മഞ്ജരി. ബോളിവുഡിന് പുറമെ തെലുങ്ക് ചിത്രങ്ങളിലും മലയാളത്തിലുമെല്ലാം മഞ്ജരി അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ താന്‍ ഒരുപാട് തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നാണ് മഞ്ജരി പറയുന്നത്.

ഇതിനുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കാസ്റ്റിംഗ് കൗച്ചാണ്. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതിന് പിന്നാലെ തന്നെ തേടി തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് കാരണം താന്‍ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നുവെന്നും.

കോമ്പര്‍മെയ്‌സിന് തയ്യാറാകണമെന്നും സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് മഞ്ജരി പറയുന്നത്. ഹിന്ദിയിലൂടെയായിരുന്നു മേഘ്‌നയുടെ അരങ്ങേറ്റം. രോക്ക് സക്കോ തോ രോക്ക് ലോ ആയിരുന്നു ആദ്യ സിനിമ. പിന്നെ ഫാള്‍ട്ടു എന്ന ബംഗാളി ചിത്രത്തിലാണ്താരം അഭിനയിച്ചത്.

2008 ല്‍ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്.മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്. മറാത്തിയിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും മഞ്ജരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96374/many-offers-came-but-actress-manjari-phadnis-revealed-that-she-had-to-sleep-with-the-director)