നാടക, ടെലിവിഷൻ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
1985 - 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്.
ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
Content Highlight: Actress Kozhikode Sharda passes away



























