---
title: "'എന്റെ പച്ചമാങ്ങ'; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ "
english_title: "Samyukta Verma shared new details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96300/samyukta-verma-shared-new-details"
published_at: "2023-02-11T13:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e74b3fe8f2c_SAMYUKTHA_3.jpg"
keywords: []
---

# 'എന്റെ പച്ചമാങ്ങ'; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ 

> **Lead Summary:** **ഒ**രുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹശേഷമാണ് നടി സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്. ഒത്തിരി നല്ല ഓഫറുകള്‍ സംയുക്തയെ തേടിയെത്തിയെങ്കിലും ഇപ്പോള്‍ അഭിനയത്തിലേക്ക് ഇല്ല എന്ന തീരുമാനത്തില്‍ തന്നെയാണ് നടി . ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് നടന്‍ ബിജു മേനോനും നടി സംയുക്ത വര്‍മ്മയും.

## Article Content

**ഒ**രുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹശേഷമാണ് നടി സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്. ഒത്തിരി നല്ല ഓഫറുകള്‍ സംയുക്തയെ തേടിയെത്തിയെങ്കിലും ഇപ്പോള്‍ അഭിനയത്തിലേക്ക് ഇല്ല എന്ന തീരുമാനത്തില്‍ തന്നെയാണ് നടി . ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് നടന്‍ ബിജു മേനോനും നടി സംയുക്ത വര്‍മ്മയും.

ഇപ്പോഴിതാ സംയുക്ത പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറല്‍ ആവുന്നത്. ഇന്‍സ്റ്റഗ്രാം വഴി സെറ്റ് സാരി ഉടുത്തു വെയില്‍ ഉതുപ്പിലേക്ക് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തത്. വെല്‍ക്കം മാംഗോ സീസണ്‍ എന്റെ പച്ചമാങ്ങ എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പങ്കിട്ടത്.

പുതിയ ചിത്രത്തിലും നടിയുടെ ഭംഗിയെ കുറിച്ചാണ് ആരാധകര്‍ കുറിച്ചത്.എന്തൊരു ഭംഗിയാണ് സംയുക്ത അന്നും ഇന്നും, എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. അതേസമയം പച്ച മാങ്ങ കഴിക്കാന്‍ സമയമായോ എന്നും ചില ചോദിക്കുന്നു. അതേസമയം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും യോഗയില്‍ ശ്രദ്ധ കൊടുത്തിരുന്നു സംയുക്ത. യോഗ ക്ലാസ് നടത്തിയിരുന്നു താരം .

### Related Links & Sources
- [Original Story Source](https://moviemax.in/news/96300/samyukta-verma-shared-new-details)