---
title: "'സ്വന്തം ഫോട്ടോകൾ ഇടുന്നത് മാർക്കറ്റിങ്ങിന് വേണ്ടിയല്ല'; തൻറെ പേഴ്സണൽ ലൈഫ് തന്റേത് മാത്രമാണ്,തുറന്ന് പറഞ്ഞ് നടി  രജീഷ "
english_title: " Rajisha openly says that her personal life is hers alone"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96288/rajisha-openly-says-that-her-personal-life-is-hers-alone"
published_at: "2023-02-11T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e744749ae25_RAJISHA_F.jpg"
keywords: []
---

# 'സ്വന്തം ഫോട്ടോകൾ ഇടുന്നത് മാർക്കറ്റിങ്ങിന് വേണ്ടിയല്ല'; തൻറെ പേഴ്സണൽ ലൈഫ് തന്റേത് മാത്രമാണ്,തുറന്ന് പറഞ്ഞ് നടി  രജീഷ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജീഷാ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ആസിഫ് അലി ആയിരുന്നു ഈ സിനിമയിലെ നായകനായി എത്തിയത്. ആദ്യത്തെ സിനിമയ്ക്ക് തന്നെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു എന്ന പ്രത്യേകതയുമുണ്ട്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജീഷാ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ആസിഫ് അലി ആയിരുന്നു ഈ സിനിമയിലെ നായകനായി എത്തിയത്. ആദ്യത്തെ സിനിമയ്ക്ക് തന്നെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു എന്ന പ്രത്യേകതയുമുണ്ട്.

താരം എപ്പോഴും വളരെ കൃത്യനിഷ്ഠ പുലർത്തുന്ന ഒരാളാണ്. ഇതിനുള്ള കാരണം തൻറെ അച്ഛനാണ് എന്നാണ് ഇപ്പോൾ രജീഷ പറയുന്നത്. അച്ഛൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു – നമ്മൾ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള എല്ലാവരുടെയും സമയത്തിന് ഒരേ വിലയാണ് ഉള്ളത്. നമ്മൾ ഇപ്പോൾ ഒരു സിനിമയിൽ പ്രവർത്തിക്കുകയാണ് എങ്കിൽ എന്റെയും സംവിധായകനെയും പ്രൊഡക്ഷൻ ബോയിയുടെയും എല്ലാം സമയത്തിന് ഒരേ വില ആയിരിക്കും ഉണ്ടാവുക.

അതുകൊണ്ട് ഞാൻ കാരണം ഒരു താമസവും ആർക്കും ഉണ്ടാവരുത് എന്ന് എപ്പോഴും നിർബന്ധമുള്ള വ്യക്തിയാണ് ഞാൻ. പലപ്പോഴും നമ്മുടെതല്ലാത്ത കാരണം കൊണ്ട് ഡിലേ വന്നേക്കാം. പക്ഷേ ഒരിക്കലും ഞാൻ കാരണം വരരുത് എന്നാണ് ആഗ്രഹിക്കുന്നത്.ഇത് കൂടാതെ നടിയുടെ പിതാവ് ആർമിയിൽ ആയിരുന്നു. അങ്ങനെ കുറച്ച് ഡിസിപ്ലിൻ കൂടി തനിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് രജീഷ പറയുന്നത്. വൈകി വരുന്നത് തനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല എന്നും പരമാവധി കൃത്യനിഷ്ഠ പാലിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ എന്നും താരം കൂട്ടിച്ചേർത്തു.

ഇങ്ങനെയൊക്കെയാണെങ്കിലും പൊതുവേ മടിയുള്ള വ്യക്തിയാണ് താൻ എന്നും ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ഭയങ്കര മടിയാണ് എന്നുമാണ് താരം പറയുന്നത്.എന്നാൽ താൻ ഒരിക്കൽ പോലും തന്നെ സമൂഹമാധ്യമങ്ങളിൽ മാർക്കറ്റ് ചെയ്തിട്ടില്ല എന്നാണ് താരം പറയുന്നത്. താൻ ഒരുപാട് പ്രൈവസി ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. തൻറെ പേഴ്സണൽ ലൈഫ് തന്റേത് മാത്രമാണ് എന്നാണ് താരം കരുതുന്നത്.

അതേസമയം താരം ഇടയ്ക്കിടെ തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇടുന്നത് കാണാറുണ്ടല്ലോ എന്നും ഇത് മാർക്കറ്റിംഗ് അല്ലേ എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ സ്വന്തം ഫോട്ടോകൾ ഇടുന്നത് മാർക്കറ്റിങ്ങിന് വേണ്ടിയല്ല എന്നും അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ് എന്നുമാണ് ഇപ്പോൾ നടിയുടെ ആരാധകർ മറുപടിയായി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96288/rajisha-openly-says-that-her-personal-life-is-hers-alone)