---
title: "ഇരുപത്തിമൂന്നാം വയസ്സില്‍ ഞാനൊരു ചേച്ചി ആവാന്‍ പോവുന്നു; അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ, നിറവയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചു "
english_title: "Actress Arya shares her happiness that her mother is pregnant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96268/actress-arya-shares-her-happiness-that-her-mother-is-pregnant"
published_at: "2023-02-11T12:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e737e830884_ARYA_PARVATHI_F.jpg"
keywords: []
---

# ഇരുപത്തിമൂന്നാം വയസ്സില്‍ ഞാനൊരു ചേച്ചി ആവാന്‍ പോവുന്നു; അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ, നിറവയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചു 

> **Lead Summary:** **സീ**രിയല്‍ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആര്യ പാര്‍വതി. രണ്ട് പരമ്പരയില്‍ ആര്യ അഭിനയിച്ചു. അറിയപ്പെടുന്ന ഒരു ഡാന്‍സര്‍ കൂടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാം വഴി ഡാന്‍സ് ഷോര്‍ട്ട് വീഡിയോസ് ആര്യ പങ്കു വയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ ഒരു കുടുംബവിശേഷം പങ്കുവെച്ച് എത്തിയിരിക്കുന്നു.

## Article Content

**സീ**രിയല്‍ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആര്യ പാര്‍വതി. രണ്ട് പരമ്പരയില്‍ ആര്യ അഭിനയിച്ചു. അറിയപ്പെടുന്ന ഒരു ഡാന്‍സര്‍ കൂടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാം വഴി ഡാന്‍സ് ഷോര്‍ട്ട് വീഡിയോസ് ആര്യ പങ്കു വയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ ഒരു കുടുംബവിശേഷം പങ്കുവെച്ച് എത്തിയിരിക്കുന്നു.

തന്റെ കുടുംബത്തിലേക്ക് പുതിയ ഒരാള്‍ വരുന്ന സന്തോഷമാണ് നടി പങ്കിട്ടത്. തന്റെ അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷമായിരുന്നു നടി ആരാധകരെ അറിയിച്ചത്. അമ്മയുടെ നിറവയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം പങ്കിട്ടു കൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും അഭിമാനം തോന്നുന്നു എന്നും കമന്റുകള്‍ വരുന്നു.‘ഇരുപത്ത് മൂന്ന് വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തില്‍ മതിമറന്ന് ഇരിയ്ക്കുകയാണ് ഞാന്‍. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. സ്‌നേഹത്തോടെയും പിന്തുണയോടെയും. വേഗം വരൂ എന്റെ കുഞ്ഞു വാവേ’ എന്നാണ് ആര്യയുടെ ക്യാപ്ഷന്‍.

ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് ആര്യയുടെ വരവ്. ഇതിലെ നടിയുടെ കഥാപാത്രം ശ്രദ്ധ നേടി. ശേഷം ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളും ചെയ്തു. ചുരുങ്ങിയ പരമ്പരകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം നടിക്ക് ലഭിച്ചു. മാത്രമല്ല അഭിനയത്തിന്റെ കാര്യത്തില്‍ മുന്നിലാണ് നടി. തുടര്‍ച്ചയായി മൂന്നുവര്‍ഷം കലോത്സവത്തില്‍ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ആള്‍ കൂടിയാണ് ആര്യ. ഇപ്പോഴും നൃത്തത്തിലാണ് ആര്യ ശ്രദ്ധ കൊടുക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/96268/actress-arya-shares-her-happiness-that-her-mother-is-pregnant)