---
title: "നാഗചൈതന്യയോട് പ്രണയം തുറന്നുപറഞ്ഞ് താരം "
english_title: "The actor confessed his love to Naga Chaitanya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96231/the-actor-confessed-his-love-to-naga-chaitanya"
published_at: "2023-02-11T09:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e711f43e10c_divyansha.jpg"
keywords: []
---

# നാഗചൈതന്യയോട് പ്രണയം തുറന്നുപറഞ്ഞ് താരം 

> **Lead Summary:** **നാ**ഗചൈതന്യയോട് പ്രണയം തുറന്നുപറഞ്ഞ് തെലുങ്ക് നടി ദിവ്യന്‍ഷ കൗശിക്. നാഗചൈതന്യയുടെ നായികയായി മജിലി എന്ന ചിത്രത്തില്‍ ദിവ്യന്‍ഷ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ക്കും പിന്നാലെയാണ് ദിവ്യന്‍ഷയുടെ വെളിപ്പെടുത്തല്‍.

## Article Content

**നാ**ഗചൈതന്യയോട് പ്രണയം തുറന്നുപറഞ്ഞ് തെലുങ്ക് നടി ദിവ്യന്‍ഷ കൗശിക്. നാഗചൈതന്യയുടെ നായികയായി മജിലി എന്ന ചിത്രത്തില്‍ ദിവ്യന്‍ഷ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ക്കും പിന്നാലെയാണ് ദിവ്യന്‍ഷയുടെ വെളിപ്പെടുത്തല്‍.

നാഗചൈതന്യ വളരെ സുന്ദരനാണ്. നല്ല മനസിന് ഉടമയാണ്. എനിക്ക് ക്രഷ് തോന്നുന്നുവെന്നത് സത്യമാണ്. ദിവ്യന്‍ഷയുടെ വാക്കുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ നാഗചൈതന്യ ഇതേവരെ പ്രതികരിച്ചിട്ടില്ല.

സാമന്തയുമായുള്ള വിവാഹമോചനത്തിനുശേഷം കരിയറിലും നാഗചൈതന്യയ്ക്ക് തിരിച്ചടികളാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഒാഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. പുതിയ ചിത്രമായ കസ്റ്റഡി നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ശോഭിത ധുലിപാലയും നാഗചൈതന്യയും തമ്മില്‍ പ്രണയമാണെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വന്നിരുന്നു. നാഗചൈതന്യയുമായി സൗഹൃദം മാത്രമാണെന്ന് ശോഭിത വെളിപ്പെടുത്തി രംഗത്തു വരികയും ചെയ്തു.

അതേസമയം നാഗചൈതന്യ രണ്ടാംവിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അക്കിനേനി കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/96231/the-actor-confessed-his-love-to-naga-chaitanya)