---
title: "രസകരമായ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം- ഏറ്റെടുത്ത് ആരാധകർ "
english_title: "Malayalee's favorite star shared an interesting video and fans took it up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96229/malayalees-favorite-star-shared-an-interesting-video-and-fans-took-it-up"
published_at: "2023-02-11T09:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e710535f88f_samritha.jpg"
keywords: []
---

# രസകരമായ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം- ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **മ**ലയാളികളുടെ പ്രിയതാരമായ സംവൃത സുനില്‍ അമേരിക്കയില്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഭര്‍ത്താവ് അഖില്‍ രാജിന്റെയും മക്കളായ അഗസ്ത്യയുടെയും രുദ്ര‌യുടെയും വിശേഷങ്ങള്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

## Article Content

**മ**ലയാളികളുടെ പ്രിയതാരമായ സംവൃത സുനില്‍ അമേരിക്കയില്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഭര്‍ത്താവ് അഖില്‍ രാജിന്റെയും മക്കളായ അഗസ്ത്യയുടെയും രുദ്ര‌യുടെയും വിശേഷങ്ങള്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

രസകരമായ വീഡിയോയാണ് സംവൃത ഇപ്പോള്‍ പങ്കുവച്ചത്. ലൂയിസ് വീറ്റണിന്റെ പെട്ടിയില്‍ റേസിങ് കാറുകള്‍ നിറച്ച്‌ സംവൃതയ്ക്ക് സമ്മാനം നല്‍കിയിരിക്കുകയാണ് മക്കള്‍.

*

ഇത് വാലന്റൈന്‍സ് ഡേ സമ്മാനമാണെന്ന് നിങ്ങള്‍ക്ക് തോന്നിയോ എന്നാല്‍ അല്ല, എന്റെ മക്കളുടെ ഗിഫ്ടാണ് *എന്നു സംവൃത വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത് പൊളിച്ചെന്ന് ആരാധകര്‍.

2012 ആയിരുന്നു അഖില്‍ രാജിന്റെയും സംവൃതയുടെയും വിവാഹം. 2004ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത വെള്ളിത്തിരയില്‍ എത്തുന്നത്.

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/96229/malayalees-favorite-star-shared-an-interesting-video-and-fans-took-it-up)