---
title: "ശിവന് വേണ്ടി ശബ്ദമുയര്‍ത്തി അഞ്ജു; സത്യങ്ങള്‍ എല്ലാവരും അറിയുന്നു"
english_title: "Anju raises her voice for Shiva; Everyone knows the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9620/anju-raises-her-voice-for-shiva-everyone-knows-the-truth"
published_at: "2021-11-09T10:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189fe27840ed_ANJALI.jpg"
keywords: []
---

# ശിവന് വേണ്ടി ശബ്ദമുയര്‍ത്തി അഞ്ജു; സത്യങ്ങള്‍ എല്ലാവരും അറിയുന്നു

> **Lead Summary:** സംഭവ ബഹുലമായൊരു എപ്പിസോഡിനാണ് ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. യുവാക്കളുടെ അടക്കം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും സ്വാന്തനം വീട്ടിലെ പരസ്പര സ്‌നേഹവുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട് തുടക്കം മുതല്‍ക്കു തന്നെ സാന്ത്വനം പരമ്പരയും.

## Article Content

സംഭവ ബഹുലമായൊരു എപ്പിസോഡിനാണ് ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. യുവാക്കളുടെ അടക്കം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും സ്വാന്തനം വീട്ടിലെ പരസ്പര സ്‌നേഹവുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട് തുടക്കം മുതല്‍ക്കു തന്നെ സാന്ത്വനം പരമ്പരയും.

ആരാധകര്‍ ആകാംഷയടെ കാത്തിരുന്ന എപ്പിസോഡിയായിരുന്നു ഇന്നലത്തേത്. നാടകീയമായ രംഗങ്ങളായിരുന്നു ഇന്നലെ സാന്ത്വനത്തില്‍ അരങ്ങേറിയത്. തന്റെ അച്ഛനെ ശിവന്‍ തല്ലിയത് അറിഞ്ഞ് അപ്പു സാന്ത്വനം വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. തന്നോട് സത്യങ്ങള്‍ മറച്ചുവച്ചതിന് അപ്പു ബാലേട്ടനോടും ദേവിയേടത്തിയോടുമെല്ലാം ദേഷ്യപ്പെട്ടു.

ബാലേട്ടനും അമ്മയും ദേവിയും ഹരിയുമൊക്കെ ശിവന്റെ തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയാണ്. എന്നാല്‍ ഈ സമയം അഞ്ജുവിന്റെ വീട്ടില്‍ അഞ്ജുവിന്റെ അമ്മയുടേയും അച്ഛന്റേയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുകയാണ് ശിവന്‍.

തിരികെ വരുന്ന ശിവനേയും അഞ്ജുവിനേയും കാത്തു നിന്നത് കുപിതനായ ബാലനായിരുന്നു. തിരികെ വന്നു കയറിയതും ബാലന്‍ ശിവനോട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാലന്‍ ശിവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തല്ലാനായി ഓങ്ങിയെങ്കിലും മറ്റുള്ളവര്‍ ചേര്‍ന്ന് ബാലനെ പിടിച്ചുവെക്കുകയായിരുന്നു. തല്ലുണ്ടാക്കാനും തെമ്മാടിത്തം കാണിക്കാനുമല്ല താന്‍ അനിയന്മാരെ കഷ്ടപ്പെട്ട് വളര്‍ത്തിയതെന്നായിരുന്നു ബാലന്‍ പറഞ്ഞത്.

ശങ്കരമാമയുടെ അവസ്ഥയില്‍ ഇവിടെ എല്ലാവര്‍ക്കും വിഷമമുണ്ടെന്നും എന്നു കരുതി അപ്പുവിന്റെ അച്ഛനായ തമ്പിയെ തല്ലുകയല്ലായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അമ്മായിയച്ചന്റെ കടം വീട്ടുകയായിരുന്നു ശിവന്‍ ചെയ്യേണ്ടിയിരുന്നതെന്നും ബാലന്‍ പറഞ്ഞു.

നിയന്ത്രണം വിട്ടു പെരുമാറിയ ബാലന് മുന്നില്‍ വാക്കുകളില്ലാതെ മിണ്ടാതെ നില്‍ക്കുകയായിരുന്നു ശിവന്‍. ഇതിനിടെ ദേവി ബാലനെ ശിവനെ തല്ലുന്നതില്‍ നിന്നും വഴക്കു പറയുന്നതില്‍ നിന്നുമെല്ലാം തടയാന്‍ ശ്രമിക്കുന്നുണ്ട്. പിന്നാലെ അപ്പുവും ശിവനെതിരെ രംഗത്ത് എത്തി. തന്റെ അച്ഛന്‍ ചെയ്തത് തെറ്റാണ്. പക്ഷെ ശിവന്‍ തന്നേയും ഹരിയേയും കുഞ്ഞിനേയും ഓര്‍ത്തില്ലെന്നായിരുന്നു അപ്പുവിന്റെ ആരോപണം. ഇതോടെ എല്ലാവരുടേയും മുന്നില്‍ ഉത്തരമില്ലാതെ മിണ്ടാതെ നില്‍ക്കുകയായിരുന്നു ശിവന്‍.

എന്നാല്‍ പിന്നീട് കണ്ടത് ശിവന്റെ ശബ്ദമായി അഞ്ജു മാറന്നതാണ്. സത്യങ്ങള്‍ എല്ലാവരും അറിയണം. ബാലേട്ടനും അപ്പുവും എല്ലാവരും ശിവനെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് അഞ്ജു പറയുന്നു. അഞ്ജുവിനെ ശിവന്‍ വിലക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കൂട്ടാക്കാതെ സത്യങ്ങള്‍ പറയാന്‍ തീരുമാനിക്കുകയാണ് അഞ്ജു. ബാലേട്ടന്‍ പറഞ്ഞത് പോലെ തന്നെ തന്റെ അച്ഛനേയും അമ്മയേയും സഹായിക്കുകയായിരുന്നു ശിവന്‍ എന്ന് അഞ്ജു എല്ലാവരോടും തുറന്നു പറയുന്നിടത്തായിരുന്നു ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഇന്നത്തെ എപ്പിസോഡില്‍ സ്വാന്തനം വീട്ടിലുള്ളവരെല്ലാം അറിയും.

ബാലേട്ടന്‍ അറിഞ്ഞതും കേട്ടതുമൊന്നുമല്ല സത്യം. അപ്പുവിന്റെ ഡാഡിയുടെ പക്ഷം പിടിച്ചാണ് ബാലേട്ടന്‍ ഇത്രയും നേരം സംസാരിച്ചതെന്ന് അഞ്ജു പറയുന്നുണ്ട്. പിന്നാലെ അഞ്ജു എല്ലാ സത്യങ്ങളും വെളിപ്പെടുത്തുകയാണ്. എന്റെ അച്ഛന്‍ മാത്രമല്ലല്ലോ, ശിവേട്ടന്റെ അമ്മാമ കൂടിയല്ലേ അതെന്നും ഇങ്ങനൊരു അവസ്ഥ കണ്ടാല്‍ ശിവേട്ടനായാല്‍ നോക്കി നില്‍ക്കുമോ എന്ന് അഞ്ജു ബാലനോട് ചോദിക്കുന്നതായി പുതിയ എപ്പിസോഡിന്റെ പ്രൊമോ വ്യക്തമാക്കുന്നുണ്ട്.

ബാലേട്ടനോട് ഒരായിരം വട്ടം താന്‍ പറഞ്ഞതല്ലേ ശിവനോട് സംസാരിച്ചിട്ട് ഒരു തീരുമാനം എടുത്താല്‍ മതിയെന്ന് ദേവിയും പറയുന്നുണ്ട്. വാക്കുകളില്ലാതെ നില്‍ക്കുകയാണ് ഈ സമയമത്രയും ബാലന്‍.

അനിയന്മാരേക്കാള്‍ എടുത്ത് ചാട്ടമാണ് ബാലേട്ടനെന്നും ദേവി പറയുന്നുണ്ട്. പിന്നാലെ ഡാഡിയെ തല്ലിയതിന് അപ്പുവിനോട് മാപ്പ് ചോദിക്കുകയാണ് ശിവന്‍. മനപ്പൂര്‍വ്വമല്ലെന്നും പറ്റിപ്പോയതാണെന്നും ശിവന്‍ കൈകള്‍ കൂപ്പിക്കൊണ്ട് അപ്പവിനോട് മാപ്പ് പറയുന്നതാണ് കാണുന്നത്. പിന്നാലെ തന്റെ അമ്മയോട് ഫോണില്‍ സംസാരിക്കുന്ന അപ്പുവിനെയാണ് കാണുന്നത്. ഈ അപമാനിക്കപ്പെടലിനുള്ള പരിഹാരം ഡാഡിയും മമ്മിയും ചെയ്യണം.

ഇരുവരം തന്നെ വന്ന് കാണണമെന്നാണ് അപ്പു അമ്മയോട് പറയുന്നത്. പിന്നാലെ ശിവനെ ആശ്വസിപ്പിക്കുന്ന അഞ്ജുവിനെയാണ് കാണിക്കുന്നത്. എന്തിനാണ് എല്ലാം എപ്പോഴും ഉള്ളില്‍ ഒതുക്കിപ്പിടിച്ച് നടക്കുന്നതെന്ന് അഞ്ജു ശിവനോട് ചോദിക്കുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയണമെന്നും അഞ്ജു ശിവനോട് പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9620/anju-raises-her-voice-for-shiva-everyone-knows-the-truth)