---
title: "സൈക്കോ എന്ന് വിജയ് ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞതിനുള്ള കാരണം അറിയുമോ? വിജയ് ബാബുവിന്റെ പ്രതികരണം ഇതായിരുന്നു "
english_title: "Vijay Babu's reaction on Sandra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96196/vijay-babus-reaction-on-sandra-new"
published_at: "2023-02-10T22:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6729da1b59_vijay_and_sandra_f.jpg"
keywords: []
---

# സൈക്കോ എന്ന് വിജയ് ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞതിനുള്ള കാരണം അറിയുമോ? വിജയ് ബാബുവിന്റെ പ്രതികരണം ഇതായിരുന്നു 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിജയ് ബാബു. മലയാളത്തിലെ ഏറ്റവും മികച്ച ഫിലിം കമ്പനികളിൽ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ അമരക്കാരൻ വിജയ് ബാബു ആണ്. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ സുഹൃത്ത് സാന്ദ്ര തോമസും ചേർന്നാണ് ഈ കമ്പനി ആരംഭിച്ചത്. എന്നാൽ സാന്ദ്ര തോമസിന് ഇപ്പോൾ ഈ കമ്പനിയിൽ ഷെയർ ഇല്ല. ഇരുവരും തമ്മിൽ പിണക്കത്തിൽ ആയ ശേഷമാണ് ഇരുവരും കമ്പനിയിൽ നിന്നും വേർപിരിഞ്ഞത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിജയ് ബാബു. മലയാളത്തിലെ ഏറ്റവും മികച്ച ഫിലിം കമ്പനികളിൽ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ അമരക്കാരൻ വിജയ് ബാബു ആണ്. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ സുഹൃത്ത് സാന്ദ്ര തോമസും ചേർന്നാണ് ഈ കമ്പനി ആരംഭിച്ചത്. എന്നാൽ സാന്ദ്ര തോമസിന് ഇപ്പോൾ ഈ കമ്പനിയിൽ ഷെയർ ഇല്ല. ഇരുവരും തമ്മിൽ പിണക്കത്തിൽ ആയ ശേഷമാണ് ഇരുവരും കമ്പനിയിൽ നിന്നും വേർപിരിഞ്ഞത്.

ഇത് വലിയ വാർത്തയായിരുന്നു അന്ന് തന്നെ. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വിജയ് ബാബു. സാന്ദ്ര തോമസുമായുള്ള ബന്ധത്തെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. സാന്ദ്രയെ കാണുമ്പോൾ സംസാരിക്കാറുണ്ട് എന്നാണ് വിജയ് ബാബു പറയുന്നത്. എന്നാൽ അടുത്തിടെ സാന്ദ്ര തോമസ് വിജയ് ബാബുവിനെ കുറിച്ച് നടത്തിയ കമൻ്റിനു ഇദ്ദേഹം ഉത്തരം പറഞ്ഞിട്ടില്ല.

വിജയ് ബാബു അടുത്തിടെ ഒരു കേസിൽ അകപ്പെട്ടിരുന്നു. ഈ സമയത്ത് ആയിരുന്നു വിജയ് ബാബുവിനെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കാമോ എന്ന് ഒരാൾ സാന്ദ്ര ബാബുവിനോട് ചോദിച്ചത്. സാന്ദ്ര ബാബു ഒറ്റവാക്കിൽ തന്നെ മറുപടി നൽകുകയും ചെയ്തിരുന്നു. സൈക്കോ എന്നായിരുന്നു വിജയ് ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞത്.

എന്നാൽ ഈ വിഷയത്തിൽ എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോൾ അഭിപ്രായം പറയാനില്ല എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. അതേസമയം 2016 വർഷത്തിൽ പുറത്തിറങ്ങിയ മുത്തുഗൗ എന്ന സിനിമയ്ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് മറ്റു സിനിമകൾ ഒന്നും തന്നെ നിർമ്മിച്ചിട്ടില്ല. മുത്തുഗൗ ഒരു പരാജയ സിനിമയായിരുന്നു. വളരെ സ്ട്രോങ്ങ് ആയിട്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നും അതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നത് എന്നും ആണ് ഇപ്പോൾ വിജയി ബാബു പറയുന്നത്. ഫ്രണ്ട്സ് തമ്മിൽ പാർട്ണർഷിപ്പിൽ ഏർപ്പെടാത്തതാണ് നല്ലത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96196/vijay-babus-reaction-on-sandra-new)