---
title: "'കോടികൾ തരാമെന്ന് പറഞ്ഞാലും അജിത്തിന് ഒപ്പം അഭിനയിക്കില്ല'; നയൻസും അജിത്തും തമ്മിൽ ഇടഞ്ഞു, കാരണം അറിയുമോ?"
english_title: "There is a problem between Nayans and Ajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96132/there-is-a-problem-between-nayans-and-ajith"
published_at: "2023-02-10T17:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e630b0da8d8_NAYAN_AND_AJITH_F.jpg"
keywords: []
---

# 'കോടികൾ തരാമെന്ന് പറഞ്ഞാലും അജിത്തിന് ഒപ്പം അഭിനയിക്കില്ല'; നയൻസും അജിത്തും തമ്മിൽ ഇടഞ്ഞു, കാരണം അറിയുമോ?

> **Lead Summary:** **സൗ**ത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ ആണ് നയൻ‌താര. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച താരം തമിഴിൽ എത്തിയതോടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു.മലയാളം, തമിഴ്, തെലുഗ് സിനിമയിൽ തിളങ്ങിയ താരം ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.ഷാരുഖ് ഖാൻ ചിത്രം ജവാൻ സിനിമയിലൂടെയാണ് നയൻ‌താര സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

## Article Content

**സൗ**ത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ ആണ് നയൻ‌താര. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച താരം തമിഴിൽ എത്തിയതോടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു.മലയാളം, തമിഴ്, തെലുഗ് സിനിമയിൽ തിളങ്ങിയ താരം ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.ഷാരുഖ് ഖാൻ ചിത്രം ജവാൻ സിനിമയിലൂടെയാണ് നയൻ‌താര സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

എന്നാൽ ഇതിനിടയിൽ മറ്റൊരു റിപ്പോർട്ട്‌ ആണ് തമിഴ് മാധ്യമങ്ങളിൽ നിന്നും എത്തുന്നത്. തമിഴ് നടൻ അജിത്തും നയൻ‌താരയും തമ്മിൽ പ്രശ്നം ഉടലെടുത്തു എന്ന റിപ്പോർട്ട്‌ ആണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.അജിത് കുമാറിന്റെ കരിയറിലെ 62മത്തെ ചിത്രം സംവിധാനം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്. നയൻസിന്റെ ഭർത്താവ് വിഘ്‌നേഷ് ശിവനെ ആയിരുന്നു.എന്നാണ് ഈ സിനിമയിൽ നിന്നും വിഘ്‌നേഷിനെ അടുത്തിടെ നിർമാതാക്കളായ ലൈക്ക പ്രോഡക്ഷനും അജിത്തും പുറത്ത് ആക്കിയിരുന്നു.

വിഘ്‌നേഷ് നൽകിയ കഥയ്ക്ക് വിജയ സാധ്യത ഇല്ല എന്ന കാരണം കൊണ്ട് ആയിരുന്നു വിഘ്‌നേഷിനെ ചിത്രത്തിൽ നിന്നും അജിത് പുറത്താക്കിയത്.എന്നാൽ ചിത്രത്തിൽ നിന്നും ഭർത്താവിനെ പുറത്ത് ആക്കരുത് എന്ന് നയൻ‌താര അഭ്യർത്ഥിച്ചിരുന്നു എന്ന റിപ്പോർട്ട്‌ എത്തിയിരുന്നു.എന്നാൽ ലേഡി സൂപ്പർ സ്റ്റാറിന്റെ അഭ്യർത്ഥന കേൾക്കാതെ എകെ 62ൽ നിന്ന് വിഘ്‌നേഷിനെ പുറത്താക്കുകയായിരുന്നു. ഇതോടെ നയൻസും അജിത്തും തമ്മിൽ ഇടഞ്ഞു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഭർത്താവിനെക്കാൾ വലുത് അല്ല അജിത്. അതുകൊണ്ട് കോടികൾ തരാമെന്ന് പറഞ്ഞാലും അജിത്തിന് ഒപ്പം ഇനി അഭിനയിക്കില്ല എന്നാണ് നയൻതാരയുടെ തീരുമാനം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പൊതുവെ പ്രാെഫഷണലായ നടി ഇങ്ങനെയാെരു തീരുമാനമെടുക്കുമോ എന്നും വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/96132/there-is-a-problem-between-nayans-and-ajith)