---
title: "പ്രണയിക്കുന്നവർക്ക് വിനീത് ശ്രീനിവാസന്റെ സമ്മാനം; മലയാളികൾ ഏറ്റെടുത്ത ചിത്രം റി- റിലീസിന് ഒരുങ്ങുന്നു "
english_title: "Vineeth Srinivasan's gift for lovers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96124/vineeth-srinivasans-gift-for-lovers"
published_at: "2023-02-10T16:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6287914a53_VINEETH_SREENIVASAN.jpg"
keywords: []
---

# പ്രണയിക്കുന്നവർക്ക് വിനീത് ശ്രീനിവാസന്റെ സമ്മാനം; മലയാളികൾ ഏറ്റെടുത്ത ചിത്രം റി- റിലീസിന് ഒരുങ്ങുന്നു 

> **Lead Summary:** **പ്ര**ണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.2022ൽ തിയേറ്ററിൽ എത്തിയ ചിത്രം ആ വർഷത്തെ ആദ്യ ഹിറ്റ്‌ ആയിരുന്നു. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ഹൃദയം ആയിരുന്നു.

## Article Content

**പ്ര**ണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.2022ൽ തിയേറ്ററിൽ എത്തിയ ചിത്രം ആ വർഷത്തെ ആദ്യ ഹിറ്റ്‌ ആയിരുന്നു. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ഹൃദയം ആയിരുന്നു.

ചിത്രം 100 ദിവസത്തോളം തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. റൊമാന്റിക് ഡ്രാമയായി ഒരുങ്ങിയ സിനിമയിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാർ.

മലയാളികൾ ഏറ്റെടുത്ത ചിത്രം ഇപ്പോഴിതാ റി- റിലീസിന് ഒരുങ്ങുകയാണ്.വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്.ഫെബ്രുവരി 10മുതൽ ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു.

കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ‘ഹൃദയം’ റീ റിലീസ്. വാലന്റൈൻസ് ദിനത്തിൽ ചിത്രം വീണ്ടും തിയേറ്ററിൽ കാണാമെന്ന വാർത്ത ചിത്രത്തിനെ സ്നേഹിക്കുന്നവരെ സന്തോഷത്തിൽ ആക്കി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96124/vineeth-srinivasans-gift-for-lovers)