---
title: "നടി വൈഷ്ണവി വേണുഗോപാൽ  വിവാഹിതയായി"
english_title: "Actress Vaishnavi Venugopal got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96110/actress-vaishnavi-venugopal-got-married"
published_at: "2023-02-10T15:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e61a291999b_vyshnavy.jpg"
keywords: []
---

# നടി വൈഷ്ണവി വേണുഗോപാൽ  വിവാഹിതയായി

> **Lead Summary:** **ന**ടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. അടുത്ത സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ.

## Article Content

**ന**ടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. അടുത്ത സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. സംവിധായകൻ ജയരാജ്, താരങ്ങളായ അർച്ചന കവി, ഗായത്രി അശോക്,രവീണ നായർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവി സിനിമയിൽ എത്തിയത്.

ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഡലിങ് രംഗത്തും സജീവമാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/96110/actress-vaishnavi-venugopal-got-married)