---
title: "അന്ന് ലൊക്കേഷനിൽ പേടിച്ച് മിണ്ടിയില്ല, അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോൾ ബോധ്യമായി; ദീപ തോമസ്"
english_title: "At that time I was afraid of the location and did not speak, now I am convinced that it is not necessary; Deepa Thomas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96082/at-that-time-i-was-afraid-of-the-location-and-did-not-speak-now-i-am-convinced-that-it-is-not-necessary-deepa-thomas"
published_at: "2023-02-10T14:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e607dc3bdc8_deepa1.jpg"
keywords: []
---

# അന്ന് ലൊക്കേഷനിൽ പേടിച്ച് മിണ്ടിയില്ല, അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോൾ ബോധ്യമായി; ദീപ തോമസ്

> **Lead Summary:** **ന**മ്മുടെ വ്യക്തിപരമായ കാര്യങ്ങൾ, ഇമോഷൻസ്, ചിന്തകൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ഞാൻ പഠിച്ചു. ചിലർ അതിലൂടെ നമ്മളെ മുതലെടുക്കാൻ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും പേടിച്ച് ജീവിക്കരുത്, ആരെയും. ചില കാര്യങ്ങളിൽ നമ്മൾ നോ പറയേണ്ടി വരും. നോ പറഞ്ഞാൽ നോ ആണ്. ചെയ്യരുത്, ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് ആരായാലും കേൾക്കണം. ഏതൊരു ബന്ധത്തിലും അതിന് പ്രാധാന്യമുണ്ട്, ദീപ പറഞ്ഞു. വൈറസ്, മോഹൻകുമാർ ഫാൻസ്, ഹോം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ദീപ 'ഞാൻ ഇപ്പോ എന്താ ചെയ്യാ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികനിരയിലേക്ക് സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ്. വിജയ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ.

## Article Content

**ന**മ്മുടെ വ്യക്തിപരമായ കാര്യങ്ങൾ, ഇമോഷൻസ്, ചിന്തകൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ഞാൻ പഠിച്ചു. ചിലർ അതിലൂടെ നമ്മളെ മുതലെടുക്കാൻ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും പേടിച്ച് ജീവിക്കരുത്, ആരെയും. ചില കാര്യങ്ങളിൽ നമ്മൾ നോ പറയേണ്ടി വരും. നോ പറഞ്ഞാൽ നോ ആണ്. ചെയ്യരുത്, ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് ആരായാലും കേൾക്കണം. ഏതൊരു ബന്ധത്തിലും അതിന് പ്രാധാന്യമുണ്ട്, ദീപ പറഞ്ഞു. വൈറസ്, മോഹൻകുമാർ ഫാൻസ്, ഹോം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ദീപ 'ഞാൻ ഇപ്പോ എന്താ ചെയ്യാ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികനിരയിലേക്ക് സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ്. വിജയ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ.

  ഒരാൾ സംസാരിക്കാൻ വന്നാൽ എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് മുമ്പ് അറിയില്ലായിരുന്നെന്നും അതുകൊണ്ട് ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിരുന്നെന്നും നടി ദീപ തോമസ്. സിനിമ ഷൂട്ടിങ്ങിനിടെ മുടി കത്തിപ്പോവുകയും മേക്കപ്പ് പ്രൊഡക്ട് മോശമായതിനാൽ ചർമത്തിൽ പ്രശ്നമുണ്ടായിരുന്നെന്നും പക്ഷെ പേടിച്ച് ഇക്കാര്യം ആരോടും പറഞ്ഞില്ലെന്ന് ദീപ തോമസ് പറഞ്ഞു.

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ദീപ ഇക്കാര്യം പങ്കുവെച്ചത്. 'ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മുടിക്കത്തിപ്പോവുകയും മേക്കപ്പ് പ്രൊഡക്ട്സ് മോശമായതിനാൽ ചർമത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, പേടിച്ച് ഞാൻ മിണ്ടിയില്ല. ഞാൻ കാരണം ലൊക്കേഷനിൽ പ്രശ്നമുണ്ടാവരുത് എന്ന് കരുതിയിട്ടാണ് മിണ്ടാതിരുന്നത്. ഞാൻ 'പീപ്പിൾ പ്ലീസറായിരുന്നു. പക്ഷേ, അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോൾ ബോധ്യമായി.

ഒരാൾ നമ്മളെ ഉപദ്രവിച്ചാൽ തിരിച്ച് നല്ലതുപോലെ പ്രതികരിക്കുക. മിണ്ടാതിരിക്കേണ്ട ഒരു ആവശ്യവുമില്ല എന്ന് ഇന്നെനിക്ക് അറിയാം' ദീപ പറഞ്ഞു. സിനിമയിൽ പുതുമുഖമായത് കൊണ്ടുതന്നെ തളർത്താനും അവസരങ്ങൾ ഇല്ലാതാക്കാനും എളുപ്പമാണെന്നും അതൊക്കെ തരണം ചെയ്യണമെന്നും ദീപ പറഞ്ഞു. ഒരിക്കലും നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ, ചിന്തകൾ, ഇമോഷൻസ് മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് താൻ പഠിച്ചെന്നും ചിലർ അതിലൂടെ നമ്മളെ മുതലെടുക്കാൻ ശ്രമിക്കുമെന്നും ദീപ ചേർക്കുക.

'നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ, ഇമോഷൻസ്, ചിന്തകൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ഞാൻ പഠിച്ചു. ചിലർ അതിലൂടെ നമ്മളെ മുതലെടുക്കാൻ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും പേടിച്ച് ജീവിക്കരുത്, ആരെയും. ചില കാര്യങ്ങളിൽ നമ്മൾ നോ പറയേണ്ടി വരും. നോ പറഞ്ഞാൽ നോ ആണ്. ചെയ്യരുത്, ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് ആരായാലും കേൾക്കണം. ഏതൊരു ബന്ധത്തിലും അതിന് പ്രാധാന്യമുണ്ട്, ദീപ പറഞ്ഞു. വൈറസ്, മോഹൻകുമാർ ഫാൻസ്, ഹോം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ദീപ 'ഞാൻ ഇപ്പോ എന്താ ചെയ്യാ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികനിരയിലേക്ക് സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ്. വിജയ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/96082/at-that-time-i-was-afraid-of-the-location-and-did-not-speak-now-i-am-convinced-that-it-is-not-necessary-deepa-thomas)