---
title: "റോബിനൊന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാനത് കൊടുക്കുമായിരുന്നു,  ഞങ്ങള്‍ തമ്മില്‍ നല്ല ചാറ്റ് ഉണ്ടാവാറുണ്ട്; നിമിഷ"
english_title: "Now what Nimisha said about Rob is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/96054/now-what-nimisha-said-about-rob-is-getting-attention"
published_at: "2023-02-10T12:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f05749bd9_nimisha_and_robin.jpg"
keywords: []
---

# റോബിനൊന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാനത് കൊടുക്കുമായിരുന്നു,  ഞങ്ങള്‍ തമ്മില്‍ നല്ല ചാറ്റ് ഉണ്ടാവാറുണ്ട്; നിമിഷ

> **Lead Summary:** മലയാളം ബിഗ് ബോസിന്റെ നാലാം സീസണിനെ പറ്റിയും അതിലെ മത്സരാർത്ഥികാലും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ് . ഏറ്റവും പുതിയതായി റോബിന്റെ വിവാഹമാണ് സംസാരവിഷയമായിരിക്കുന്നത്. ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തിയതിന് ശേഷം കുറച്ച് കഴിഞ്ഞ് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് റോബിനിപ്പോള്‍ ഉള്ളത്.

## Article Content

മലയാളം ബിഗ് ബോസിന്റെ നാലാം സീസണിനെ പറ്റിയും അതിലെ മത്സരാർത്ഥികാലും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ് . ഏറ്റവും പുതിയതായി റോബിന്റെ വിവാഹമാണ് സംസാരവിഷയമായിരിക്കുന്നത്. ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തിയതിന് ശേഷം കുറച്ച് കഴിഞ്ഞ് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് റോബിനിപ്പോള്‍ ഉള്ളത്.

അതേ സമയം വിവാഹനിശ്ചയത്തിന് നിമിഷയെയും ജാസ്മിനെയും വിളിക്കുമെന്ന് റോബിന്‍ പറഞ്ഞത് മുതല്‍ സ്വസ്ഥത ഇല്ലാത്തത് തനിക്കാണെന്ന് പറയുകയാണ് നിമിഷ. സോഷ്യല്‍ മീഡിയിയലൂടെയും അല്ലാതെയും ക്യൂ ആന്‍ഡ് എ യിലുമൊക്കെ ആളുകള്‍ക്ക് ചോദിക്കാനുള്ളത് റോബിനെ പറ്റി മാത്രമാണെന്ന് പുതിയൊരു അഭിമുഖത്തില്‍ നിമിഷ പറയുകയാണ്.

ബിഗ് ബോസിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ റോബിനെ കുറിച്ചറിയാനാണ് ഏവരും കാത്തിരിക്കുന്നത്. വിവാഹം കൂടി ആയതിനാല്‍ മറ്റ് ബിഗ് ബോസ് താരങ്ങള്‍ ആരൊക്കെ പങ്കെടുക്കുമെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. അതിനാല്‍ നിമിഷ അടക്കമുള്ളവരോട് ഇത്തരം ചോദ്യങ്ങളുമായി എത്തുകയാണ് പലരും. എന്നാല്‍ തന്നെ കല്യാണം വിളിച്ചിട്ടുണ്ടെന്ന് അറിയുക പോലുമില്ലെന്നാണ് വേള്‍ഡ് വിഷന് നല്‍കിയ അഭിമുഖത്തിലൂടെ നിമിഷ പറയുന്നത്.

'ബിഗ് ബോസിന് അകത്തുള്ളപ്പോഴല്ല, ശരിക്കും പുറത്താണ് കളി നടക്കുന്നതെന്നാണ്' നിമിഷ പറയുന്നത്. 'ഇപ്പോഴും എന്റെ ക്യൂ ആന്‍ഡ് എ യില്‍ വരുന്ന ചോദ്യങ്ങള്‍ റോബിനെ കുറിച്ചാണ്. അത് എന്റെ ക്യൂ ആന്‍ഡ് എ അല്ലേ, അതില്‍ എന്നെ കുറിച്ചും എന്റെ സ്വപ്‌നങ്ങളെ കുറിച്ചും ചോദിക്കുകയല്ലേ വേണ്ടതെന്ന്', നിമിഷ പറയുന്നു.

'ദുബായിലേക്ക് വരുന്നതിന് മുന്‍പ് റോബിനുമായി ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ചാറ്റ് ഉണ്ടാവാറുണ്ട്. അത് കഴിഞ്ഞിട്ട് ഇനി കല്യാണത്തിന് റോബിന്‍ എന്നെ വിളിച്ചിട്ടുണ്ടോന്ന് അറിയില്ല. കാരണം ഇന്ത്യയിലെ നമ്പര്‍ മാത്രമേ അവന്റെ കൈയ്യില്‍ ഉണ്ടാവുകയുള്ളു.

അതാണെങ്കില്‍ ഇപ്പോള്‍ വര്‍ക്ക് ആവുന്നുമില്ല. റോബിന്‍ എന്റെ അടുത്ത് നീയൊരു മെസേജ് അയച്ചിരുന്നെങ്കില്‍ ഞാന്‍ ദുബായിലെ നമ്പര്‍ തരുമായിരുന്നു. അവന്‍ എന്നെ വിളിച്ചോ ഇല്ലയോ എന്നെനിക്ക് അറിയില്ലെന്നാണ്', താരം സൂചിപ്പിക്കുന്നത്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങി പോവണമെന്ന് ക്യാമറയിലൂടെ പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ നിമിഷ വെളിപ്പെടുത്തിയിരുന്നു. 'മുന്‍പ് ഇതുപോലെയുള്ള പരിപാടികളില്‍ ആളുകള്‍ വഴക്ക് കൂടുന്നത് കാണുമ്പോള്‍ ഇത്രയും നിസാര കാര്യത്തിനാണോ ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നിയിരുന്നു.

അങ്ങനെയൊക്കെ വിചാരിച്ച് പോയ ഞാന്‍ രണ്ടാം ദിവസം പാവയ്ക്ക് വേണ്ടി തല്ല് കൂടി. ഇത് സ്‌ക്രീപ്റ്റഡൊന്നുമില്ല, ശരിക്കും ഞാന്‍ പെട്ടു എന്ന അവസ്ഥയായി. സീക്രട്ട് റൂമിലേക്ക് മാറിയതിന് ശേഷമാണ് തനിക്ക് കളി മനസിലായതെന്നും', നിമിഷ സൂചിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96054/now-what-nimisha-said-about-rob-is-getting-attention)