---
title: "അക്ഷയ് കുമാറിനൊപ്പം പഞ്ചാബി ഡാൻസ് കളിച്ച് മോഹൻലാൽ; വീഡിയോയുമായി അക്ഷയ് കുമാർ"
english_title: "Mohanlal performing Punjabi dance with Akshay Kumar; Akshay Kumar with video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96049/mohanlal-performing-punjabi-dance-with-akshay-kumar-akshay-kumar-with-video"
published_at: "2023-02-10T12:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5eef0de98c_mohanlal_pic.jpg"
keywords: []
---

# അക്ഷയ് കുമാറിനൊപ്പം പഞ്ചാബി ഡാൻസ് കളിച്ച് മോഹൻലാൽ; വീഡിയോയുമായി അക്ഷയ് കുമാർ

> **Lead Summary:** മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന മോഹൻലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയിൽ കാണാം.

## Article Content

മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന മോഹൻലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയിൽ കാണാം.

for video : [https://ml.mixindia.com/wp-content/uploads/2023/02/ssstwitter.com_1676008384926.mp4?_=1](https://ml.mixindia.com/wp-content/uploads/2023/02/ssstwitter.com_1676008384926.mp4?_=1)

> “നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആയി .പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. മോഹൻലാൽ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96049/mohanlal-performing-punjabi-dance-with-akshay-kumar-akshay-kumar-with-video)