---
title: "ഞങ്ങൾ അദ്ദേഹത്തെ അധികം ശല്യം ചെയ്യുവാൻ നിൽക്കാറില്ല; ജഗതി ശ്രീകുമാറിനെക്കുറിച്ച് മകൾ "
english_title: "Daughter Parvathy's words about Jagathy Sreekumar are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/96037/daughter-parvathys-words-about-jagathy-sreekumar-are-now-going-viral"
published_at: "2023-02-10T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5e61ed84bb_jagathi_sreekumar.jpg"
keywords: []
---

# ഞങ്ങൾ അദ്ദേഹത്തെ അധികം ശല്യം ചെയ്യുവാൻ നിൽക്കാറില്ല; ജഗതി ശ്രീകുമാറിനെക്കുറിച്ച് മകൾ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജഗതി ശ്രീകുമാർ. ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് എത്തുകയാണ് ഇദ്ദേഹത്തിൻറെ മകൾ പാർവതി. സീ കേരളം മലയാളം ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജഗതി ശ്രീകുമാർ. ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് എത്തുകയാണ് ഇദ്ദേഹത്തിൻറെ മകൾ പാർവതി. സീ കേരളം മലയാളം ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞത്.

ഇപ്പോഴും അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ പണ്ട് എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും എന്നാണ് പാർവതി പറയുന്നത്. ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ അദ്ദേഹത്തെ അറിയുന്നവർക്ക് നേരിട്ട് കണ്ടാൽ മനസ്സിലാകും എന്നാണ് പാർവതി പറയുന്നത്.

> “മുൻപത്തെപ്പോലെ ആയി അദ്ദേഹം എന്നൊന്നും ഇപ്പോൾ പറയാൻ ആയിട്ടില്ല. പക്ഷേ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിന് ഉണ്ടാകുന്നുണ്ട്. സ്ഥിരമായി അദ്ദേഹത്തെ കാണുന്ന ആളുകൾ പോലും ഇപ്പോൾ അദ്ദേഹം അഭിനയിച്ച ചിത്രത്തിൻറെ ഭാഗം കണ്ടിട്ട് പഴയ ജഗതി ശ്രീകുമാറിനെ ഞങ്ങൾക്ക് കാണാൻ സാധിച്ചു എന്നാണ് പറഞ്ഞത്.

നല്ല കഥാപാത്രങ്ങൾ വന്നാൽ ഇനിയും എടുക്കണം എന്നു തന്നെയാണ് തീരുമാനം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ കൂടുതൽ സൗകര്യമായിരിക്കും അത്” – പാർവതി പറയുന്നു.

> “ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. പക്ഷേ അവരെല്ലാം എന്തൊക്കെയോ പ്രതീക്ഷിച്ചു വരുന്ന ആളുകൾ ആണ്. എന്നാൽ അവർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഞങ്ങൾ അദ്ദേഹത്തെ അധികം ശല്യം ചെയ്യുവാൻ നിൽക്കാറില്ല. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് കൊണ്ട് പപ്പ ഓക്കേ ആണോ എന്നൊക്കെ നോക്കിയിട്ട് മാത്രമേ ഞങ്ങൾ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ നിൽക്കുന്നുള്ളൂ ഇപ്പോൾ” – പാർവതി പറയുന്നു.

ജയ് ശരത് ചന്ദ്രൻ നായർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കബീറിന്റെ ദിവസങ്ങൾ. മടങ്ങിവരവിൽ ജഗതി ചെയ്ത ആദ്യത്തെ സിനിമയായിരുന്നു ഇത്. ഇതിനുശേഷമായിരുന്നു സിബിഐ 5 എന്ന സിനിമ. ഇദ്ദേഹത്തിന് വളരെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. ചില പരസ്യ ചിത്രങ്ങളിലും അദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96037/daughter-parvathys-words-about-jagathy-sreekumar-are-now-going-viral)