---
title: "സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല; സ്ഫടികം ജോർജ് "
english_title: "Now actor Sphatikam George's words about Suresh Gopi are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/96009/now-actor-sphatikam-georges-words-about-suresh-gopi-are-getting-attention"
published_at: "2023-02-10T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5c9ece18bd_suresh_gopi_and_spadikam_george.jpg"
keywords: []
---

# സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല; സ്ഫടികം ജോർജ് 

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്.

## Article Content

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്.

സിനിമയ്ക്ക് അകത്തും പുറത്തും എല്ലാവരെയും ഒരുപോലെ കാണുന്ന സുരേഷ് ​ഗോപിയുടെ നല്ല മനസ്സിനെ പറ്റി നിരവധി പേർ പുകഴ്ത്തി സംസാരിച്ചിട്ടുമുണ്ട്.

***

ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ​ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസുഖ ബാധിതനായി കിടന്നപ്പോൾ സുരേഷ് ​ഗോപി വിളിക്കുകയും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു എന്നും സ്ഫടികം ജോർജ് പറഞ്ഞു.

രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്നും നടൻ പറഞ്ഞു.

സ്ഫടികം ജോർജിന്റെ വാക്കുകൾ ***

കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക.

എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്.

​സഹായ മനസ്ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്.

സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആ​ഗ്രഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/96009/now-actor-sphatikam-georges-words-about-suresh-gopi-are-getting-attention)