---
title: "പ്രഭാസ്-കൃതി സനോൻ വിവാഹം ; ഒടുവിൽ സത്യാവസ്ഥ ഇതാണ്"
english_title: "Prabhas-Kriti Sanon Marriage ; Finally, this is the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96003/prabhas-kriti-sanon-marriage-finally-this-is-the-truth"
published_at: "2023-02-10T09:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5bb7a95d38_krithi_1.jpg"
keywords: []
---

# പ്രഭാസ്-കൃതി സനോൻ വിവാഹം ; ഒടുവിൽ സത്യാവസ്ഥ ഇതാണ്

> **Lead Summary:** പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട തെലുഗ് താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ആണ് പ്രഭാസ് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വലിയ ആരാധകർ തന്നെ പ്രഭാസിന് ഉണ്ടായിരുന്നു. ആദിപുരുഷ് ആണ് പ്രഭാസിന്റെതായി ഉടനെ റിലീസ് ചെയ്യുന്ന ചിത്രം. ചിത്രത്തിൽ ബോളിവുഡ് താരം കൃതി സനോൻ ആണ് നായികയായി എത്തുന്നത്.

## Article Content

പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട തെലുഗ് താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ആണ് പ്രഭാസ് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വലിയ ആരാധകർ തന്നെ പ്രഭാസിന് ഉണ്ടായിരുന്നു. ആദിപുരുഷ് ആണ് പ്രഭാസിന്റെതായി ഉടനെ റിലീസ് ചെയ്യുന്ന ചിത്രം. ചിത്രത്തിൽ ബോളിവുഡ് താരം കൃതി സനോൻ ആണ് നായികയായി എത്തുന്നത്.

ചിത്രത്തിൽ അഭിനയിക്കുന്നതിന് ഇടയിൽ പ്രഭാസും കൃതിയും പ്രണയത്തിൽ ആയി എന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾവന്നിരുന്നു .ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത ആഴ്ച മാൽഡിവ്സിൽ വെച്ച് ഔദ്യോഗികമായി നടക്കുമെന്ന റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

വാർത്ത വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തു . ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ .പ്രഭാസ്-കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അവർ അറിയിച്ചു.

‘പ്രചരിക്കുന്ന കഥകളിൽ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും കൃതിയും സഹപ്രവർത്തകരാണ്, ഇരുവർക്കുമിടയിൽ മറ്റൊരു ബന്ധവുമില്ല’. എന്നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്തയോട് അവർ പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96003/prabhas-kriti-sanon-marriage-finally-this-is-the-truth)