---
title: "കല്യാണപ്പെണ്ണായി മലയാളത്തിലെ പ്രിയപ്പെട്ട നടിയുടെ മകൾ- ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ "
english_title: "daughter in wedding costume... daughter of Malayalam's favorite actress- social media took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95983/daughter-in-wedding-costume-daughter-of-malayalams-favorite-actress-social-media-took-pictures"
published_at: "2023-02-10T06:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e59ac420dd5_shari.jpg"
keywords: []
---

# കല്യാണപ്പെണ്ണായി മലയാളത്തിലെ പ്രിയപ്പെട്ട നടിയുടെ മകൾ- ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

> **Lead Summary:** നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയയെയും പൊന്‍മുട്ടയിടുന്ന താറാവിലെ നൃത്ത അദ്ധ്യാപികയെയും ദേശാടനക്കിളി കരയാറില്ലയിലെ സാലിയെയും മലയാളി അത്ര പെട്ടെന്ന് മറക്കില്ല.

## Article Content

നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയയെയും പൊന്‍മുട്ടയിടുന്ന താറാവിലെ നൃത്ത അദ്ധ്യാപികയെയും ദേശാടനക്കിളി കരയാറില്ലയിലെ സാലിയെയും മലയാളി അത്ര പെട്ടെന്ന് മറക്കില്ല.

ഈ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ശാരി എന്ന നടിയെയും. ശാരിയുടെയും മകള്‍ കല്യാണിയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നു. കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ കല്യാണിയുടെ ചിത്രങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സ്നേഹയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്.

വധുവിന്റെ അമ്മ, റിസപ്‌ഷന്‍ മേക്കപ്പ് ഹല്‍ദി എന്നിങ്ങനെയാണ് ഹാഷ് ടാഗ്. മഹാബലിപുരത്തുവച്ച്‌ കല്യാണിയുടെ വിവാഹം നടന്നുവെന്നാണ് വിവരം. എന്നാല്‍ ശാരിയോ കുടുംബമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആന്ധ്രപ്രദേശാണ് ശാരിയുടെ നാട്.

സാധന എന്നാണ് യഥാര്‍ത്ഥ പേര്. പ്രശസ്ത കന്നട ചലച്ചിത്ര നടി ബി. രമാദേവിയുടെ ചെറുമകളായ ശാരി തമിഴിലൂടെയാണ് സിനിമയില്‍ എത്തുന്നത്. നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

ജനഗണമന, സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങളില്‍ ശാരി അമ്മവേഷത്തില്‍ തിളങ്ങിയിരുന്നു. തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് കുമാര്‍ ബിസിനസ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95983/daughter-in-wedding-costume-daughter-of-malayalams-favorite-actress-social-media-took-pictures)