പതിനെട്ടാം പടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ നേടാന്‍ അക്ഷയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ വളര്‍ത്തുനായയോടുള്ള സ്‌നേഹത്തിന്റെ പേരിലും അക്ഷയ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അക്ഷയ് രാധാകൃഷ്ണന്‍. തന്റെ ആദ്യ പ്രണയം ടോക്‌സിക്ക് ആയിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്. തന്നെ കാമുകി ദേഹോപദ്രവം ചെയ്യുമായിരുന്നുവെന്നാണ് താരം പറയുന്നത്.
എന്നാല്‍ പിന്നീട് തനിക്കുണ്ടായ മനോരഹമായ പ്രണയത്തിന്റെ ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്. ജാംഗോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. എന്റെ ആദ്യത്തെ പ്രണയം ഭയങ്കര ടോക്‌സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു.
പക്ഷെ അവളായിരുന്നു കലിപ്പത്തി, ഞാന്‍ കാന്താരനായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എന്താണ് എടുക്കാത്തത് എന്ന് ചോദിച്ച് വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കി. മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി. ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. എന്നെ കത്തിക്കാനാണ് നോക്കിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാണ്. കത്തിയ്ക്ക കുത്തിയിട്ടുണ്ട് എന്നെ.
എന്റെ കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി. തലയ്ക്ക് കുത്താന്‍ നോക്കിയതാണ് കുനിഞ്ഞത് കൊണ്ട് പുറത്ത് കൊണ്ടു. ആദ്യത്തെ അനുഭവം തന്നെ ഇങ്ങനെയായിപ്പോയി. എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമായിരുന്നു. പതിമൂന്ന് കൊല്ലമുണ്ടായിരുന്നു ആ പ്രണയമെന്നാണ് താരം പറയുന്നത്. പിന്നാലെ പ്രണയം തകരുന്നതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

റിലേഷന്‍ഷിപ്പ് എന്നതൊരു മാനേജ്‌മെന്റാണ്. നല്ല രീതിയില്‍ തന്നെ അത് മാനേജ് ചെയ്ത് പോകണം. പങ്കാളിയുടെ ഐഡിയോളജിയേയും പാഷനേയും ബഹുമാനിക്കണം. മനസിലാക്കാന്‍ സാധിക്കണം. പ്രണയം മാത്രം പോര. ഇതില്‍ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌നേഹം ഉണ്ടെങ്കിലും അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലായിരുന്നു. ഓവര്‍ പൊസസീവ് ആയിരുന്നു.
സിനിമ ഇഷ്ടമല്ല, എന്നോട് സിനിമ വേണ്ടെന്ന് പറഞ്ഞു. എന്റെ പാഷനാണ് സിനിമ. പക്ഷെ എന്നോട് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നാണ് അക്ഷയ് പറയുന്നത്. സിനിമയല്ലാതെ ഞാന്‍ വേറെ എന്ത് ചെയ്യാനാണ്? എനിക്ക് പറ്റില്ല. വേറൊരു ജോലിയും പറ്റില്ല. സിനിമയല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഒന്നുമില്ലാതെ ചത്തപോലെ നിന്റെ കൂടെ ജീവിച്ചിട്ട് എന്തിനാണെന്ന് ചോദിച്ചു.
അതിന് അവള്‍ക്ക് ഉത്തരമില്ലായിരുന്നു. അങ്ങനെ അങ്ങനെ അതങ്ങ് പോയി. പിന്നെ കണ്ടിട്ടുണ്ട്. പാച്ചപ്പിന് വേണ്ടിയിട്ടല്ല, ആ സമയത്ത് എനിക്ക് ഉണ്ടായിരുന്ന ഇമോഷന്‍സ് എന്തായിരുന്നുവെന്ന് നല്ല രീതിയില്‍ സംസാരിക്കാനായിരുന്നു. പക്ഷെ എന്നെ അടുപ്പിച്ചില്ലെന്നും അക്ഷയ് പറയുന്നു. ആ അനുഭവത്തിന് ശേഷം എനിക്ക് കമ്മിറ്റ്‌മെന്റ് പേടിയായി. പ്രണയിക്കണം എന്ന് വിചാരിച്ചാലും പേടിയായെന്നും താരം പറയുന്നു.
അതേസമയം തനിക്ക് പിന്നീടുണ്ടായ പ്രണയത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. വളരെ മനോഹരമായൊരു ബന്ധമായിരുന്നു അത്. ഫോര്‍ എവര്‍ എന്നൊരു കാഴ്ചപ്പാടില്ലാതെയാണ് ഞങ്ങള്‍ ഒരുമിച്ചത്. അവളും ഒരു റിലേഷന്‍ഷിപ്പ് ട്രോമയിലൂടെ കടന്നു വന്നതായിരുന്നു. വര്‍ക്കൗട്ട് ആവുമോ ഇല്ലയോ എന്നറിയില്ല, പക്ഷെ കൂടെയുള്ള സമയം അടിപൊളിയാക്കാം എന്ന് പറഞ്ഞാണ് ഒരുമിച്ചത്.
അവള്‍ ഡെറാഡൂണില്‍ പോയതാണ്. ആ സമയത്ത് അവള്‍ക്കൊരു കാമുകനുണ്ടായിരുന്നു. അവളും അവനും കൂടെ പോയ സ്ഥലങ്ങളൊക്കെ എനിക്ക് കാണിച്ചു തന്നു. എനിക്ക് അവള്‍ക്ക് മുമ്ബേ ഒരു കാമുകിയുണ്ടായിരുന്നു. അവളുടെ കൂടെ ഞാന്‍ പോയ സ്ഥലങ്ങളൊക്കെ ഞാനും കാണിച്ചു കൊടുത്തു. നല്ല രസമായിരുന്നു. അവള്‍ക്ക് എന്നേയും എനിക്ക് അവളേയും മനസിലാക്കാന്‍ സാധിച്ചു.
Content Highlight: His first love was toxic, his girlfriend stabbed me - reveals the actor


































