---
title: "'കുറെ ഇടിയും ചവിട്ടും കൊണ്ട് കൈയും കാലും പൊട്ടി';കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് രാധിക "
english_title: "Radhika talks about the character"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95949/radhika-talks-about-the-character"
published_at: "2023-02-09T21:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e519d671e39_RADIKA_F.jpg"
keywords: []
---

# 'കുറെ ഇടിയും ചവിട്ടും കൊണ്ട് കൈയും കാലും പൊട്ടി';കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് രാധിക 

> **Lead Summary:** **ന**ടി രാധികയെ കുറിച്ച് പറയാന്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രം തന്നെ ധാരാളം. അത്രയ്ക്കും ഹിറ്റായിരുന്നു റസിയ എന്ന കഥാപാത്രം. ബാലതാരമായി തന്നെ രാധിക സിനിമയില്‍ എത്തിയിരുന്നു. നിരവധി ചിത്രങ്ങളിലും ഈ നടി അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ആല്‍ബങ്ങളിലും രാധിക എത്തിയിരുന്നു.

## Article Content

**ന**ടി രാധികയെ കുറിച്ച് പറയാന്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രം തന്നെ ധാരാളം. അത്രയ്ക്കും ഹിറ്റായിരുന്നു റസിയ എന്ന കഥാപാത്രം. ബാലതാരമായി തന്നെ രാധിക സിനിമയില്‍ എത്തിയിരുന്നു. നിരവധി ചിത്രങ്ങളിലും ഈ നടി അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ആല്‍ബങ്ങളിലും രാധിക എത്തിയിരുന്നു.

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത താരം മഞ്ജു വാര്യരുടെ ആയിഷ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ അഭിമുഖത്തിനിടെ തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് നടി.

ക്ലാസ്‌മേറ്റ്‌സ് ചിത്രം ഇറങ്ങി, അന്ന് രാത്രിയാണ് അത് കാണാന്‍ പോകുന്നത്. ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു ഉമ്മച്ചി വന്ന് എന്നെ കെട്ടിപ്പിടിച്ചു. മോള്‍ അല്ലേ റസിയ എന്ന് ചോദിച്ച ശേഷം കെട്ടിപ്പിടിക്കും കരയുകയും ചെയ്തു അതായിരുന്നു എന്റെ ബെസ്റ്റ് അനുഭവം. സിനിമ ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ചിത്രത്തിന് ആളുകള്‍ കൂടിയത്.

പിന്നീട് കോളുകള്‍ വരാന്‍ തുടങ്ങി. പില്‍ക്കാലത്ത് എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരെ റസിയ എന്ന പേര് ചേര്‍ക്കേണ്ടി വന്നു. കാരണം രാധികയെ ആരും അറിയില്ല.എന്റെ എത്ര കഥാപാത്രങ്ങള്‍ വന്നാലും അതൊന്നും റസിയയുമായി താരതമ്യം ചെയ്യാന്‍ സാധ്യമല്ല. അതിനുശേഷം മറ്റു വേഷങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് എനിക്ക് എന്താണ് വേറെ വേഷങ്ങള്‍ ഒന്നും കിട്ടാത്തത് എന്ന്. എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാര്‍ ആകാന്‍ പറ്റില്ലെന്ന് നമ്മള്‍ തന്നെ ചിന്തിച്ച് കഴിഞ്ഞാല്‍ അത് അവിടെ കഴിയും.

റസിയ എന്ന കഥാപാത്രം കഴിഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് ഇന്‍ ഗോസ്റ്റ് ഹൗസിലെ മരതകം. ഞാന്‍ ഒരുപാട് ചവിട്ടും തൊഴിയും കൊണ്ട കഥാപാത്രമാണ് അത്. അതില്‍ തല്ലും ഇടിയും ഒക്കെ കൊള്ളാം ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറമാന്‍ അത് വേണ്ട എന്ന് പറഞ്ഞു. ആ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞശേഷം ഞാന്‍ ആശുപത്രിയിലായിരുന്നു, കൈയും കാലും ഒക്കെ പൊട്ടി നടി രാധിക ഓര്‍ക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95949/radhika-talks-about-the-character)