---
title: "ഈ നടിയെ തിരിച്ചറിയാമോ?; സ്ഥിരം നേരിടുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി താരം.!"
english_title: "Do you recognize this actress?; The actor gave a brilliant answer to the question that he faces regularly."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95936/do-you-recognize-this-actress-the-actor-gave-a-brilliant-answer-to-the-question-that-he-faces-regularly"
published_at: "2023-02-09T20:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50b09132f3_death.jpg"
keywords: []
---

# ഈ നടിയെ തിരിച്ചറിയാമോ?; സ്ഥിരം നേരിടുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി താരം.!

> **Lead Summary:** തന്‍റെ രസകരമായ സ്റ്റോറികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ രസിപ്പിക്കാറുണ്ട് ബോളിവുഡ് താരം കാജോള്‍. നടിയെന്ന നിലയില്‍ സജീവമായി ഇപ്പോഴും രംഗത്തുള്ള താരം അടുത്തിടെ നല്‍കിയ ഒരു മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

## Article Content

തന്‍റെ രസകരമായ സ്റ്റോറികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ രസിപ്പിക്കാറുണ്ട് ബോളിവുഡ് താരം കാജോള്‍. നടിയെന്ന നിലയില്‍ സജീവമായി ഇപ്പോഴും രംഗത്തുള്ള താരം അടുത്തിടെ നല്‍കിയ ഒരു മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

എന്നും എങ്ങനെയാണ് സുന്ദരിയായി ഇരിക്കുന്നത് എന്ന ചോദ്യത്തിനാണ് ഒരു ഇന്‍സ്റ്റ സ്റ്റോറിയിലൂടെ രസകരമായ മറുപടി താരം നല്‍കിയത്. സ്റ്റോറിയായി ഷെയര്‍ ചെയ്ത ഫോട്ടോയില്‍ കജോൾ മുഖം മറച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം സൺഗ്ലാസുള്ള ഒരു നീല ടീ ഷർട്ട് ധരിച്ചിരുന്നു. ഏതോ സ്റ്റോറില്‍ നിന്നുള്ള ക്ലിക്കാണ് ഇതെന്ന് വ്യക്തമാണ്. ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് എങ്ങനെ സുന്ദരിയായി ഇരിക്കുന്നു എന്ന ചോദ്യം ചോദിക്കുന്നവരെ ട്രോളുന്നുണ്ട് താരം,

> ചിത്രത്തിലെ ക്യാപ്ഷനില്‍ “ഞാൻ എങ്ങനെ ഇത്ര സുന്ദരിയായെന്ന് ചോദിക്കുന്ന എല്ലാവര്‍ക്കും വേണ്ടി #sunblocked #spfunbeatable.” ഈ ഹാഷ്ടാഗില്‍ ബാക്കി കാര്യം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ടെത്തിയത്.

കാജോൾ മാത്രമല്ല, പലപ്പോഴും മകൾ നൈസ ദേവ്ഗണും അവരുടെ വേഷങ്ങളുടെ പേരില്‍ ഓൺലൈനിൽ ട്രോള്‍ ചെയ്യപ്പെടാറുണ്ട്. നേരത്തെ, നൈസയെ ലക്ഷ്യമിട്ടുള്ള ട്രോളുകൾ വിഷമിപ്പിച്ചതായി കജോൾ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ട്രോള്‍ മാത്രമല്ല ഓണ്‍ലൈനില്‍ പിന്തുണയ്‌ക്കുന്നവരും ഉണ്ടെന്നും അവര്‍ നല്ല കാര്യങ്ങൾ പറയാനുണ്ടെന്നും കജോള്‍ സൂചിപ്പിച്ചു. കജോൾ അജയ് ദേവ്ഗണ്‍ ദമ്പതികള്‍ക്ക് നൈസ, യുഗ് ദേവ്ഗൺ എന്നീ രണ്ട് മക്കളാണ്. കജോള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിക്കുന്ന ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്‍റെ ദ ഗുഡ് വൈഫിലാണ് അടുത്തതായി താരം അഭിനയിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/95936/do-you-recognize-this-actress-the-actor-gave-a-brilliant-answer-to-the-question-that-he-faces-regularly)