---
title: "'രഞ്ജു എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതില്‍ ഒന്ന്'; രഞ്ജുരഞ്ജിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് സൂരജ് "
english_title: "Suraj talks about his friendship with Ranju Ranjimar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95934/suraj-talks-about-his-friendship-with-ranju-ranjimar"
published_at: "2023-02-09T20:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50b6026cca_SURAJ_AND_RANJU.jpg"
keywords: []
---

# 'രഞ്ജു എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതില്‍ ഒന്ന്'; രഞ്ജുരഞ്ജിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് സൂരജ് 

> **Lead Summary:** **സീ**രിയലിലൂടെ കടന്നുവന്ന താരമാണ് രഞ്ജു രഞ്ജിമാര്‍. ഇപ്പോള്‍ സിനിമയിലേക്ക് വരാനുള്ള തെയ്യാറെടുപ്പിലാണ് താരം. ഇതേ കുറിച്ച് നടന്‍ തന്നെ പറഞ്ഞു . ഇപ്പോള്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുരഞ്ജിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൂരജ്.

## Article Content

**സീ**രിയലിലൂടെ കടന്നുവന്ന താരമാണ് രഞ്ജു രഞ്ജിമാര്‍. ഇപ്പോള്‍ സിനിമയിലേക്ക് വരാനുള്ള തെയ്യാറെടുപ്പിലാണ് താരം. ഇതേ കുറിച്ച് നടന്‍ തന്നെ പറഞ്ഞു . ഇപ്പോള്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുരഞ്ജിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൂരജ്.

എനിക്ക് ഒരുപാട് നന്ദിയും സ്‌നേഹമുള്ള രഞ്ജുരഞ്ജിമാര്‍ . വീണ്ടും കുറച്ചുവര്‍ഷം പിറകോട്ട് സഞ്ചരിക്കുകയാണ്…. ഏത് ജോലി ചെയ്യുമ്പോഴും അതിന്റെ ഏറ്റവും എക്‌സ്ട്രീം ലെവല്‍ എത്തുക അതിനു വേണ്ടി കഷ്ടപ്പെടുക അതൊരു ഹരമായിരുന്നു.. കയ്യിലുള്ള തൊഴില്‍ ഫോട്ടോഗ്രഫി എങ്കിലും സിനിമയില്‍ മുഖം കാണിക്കണം.

കൊച്ചിയില്‍ ആകെയുള്ള ഒരു ബന്ധം രഞ്ജു മാത്രം ആ ഉറപ്പില്‍ കൊച്ചിയിലേക്ക് വന്നു. സെലിബ്രിറ്റികളുടെയും മറ്റും ഫോട്ടോ എടുക്കാന്‍ ഉള്ള അവസരങ്ങള്‍,കൂടുതല്‍ ബന്ധങ്ങള്‍, അതിനിടയില്‍ സിനിമയെ സെര്‍ച്ച് ചെയ്യല്‍.. ഒരു ഗൈഡ് ലൈന്‍ തരാന്‍ രഞ്ജു രഞ്ജിമാര്‍ ഉണ്ടായിരുന്നു മുന്നില്‍ .മമ്മൂക്ക അടക്കമുള്ള താരങ്ങളുടെ ചിത്രം എന്റെ ക്യാമറയില്‍ പതിപ്പിക്കാന്‍ അവസരം കിട്ടി .

രഞ്ജുവിന്റെ വീട്ടില്‍ വരുമ്പോള്‍ അനു ഉണ്ടാക്കിത്തരുന്ന ഭക്ഷണം മറക്കില്ല. ഒരുകാലത്ത് നമ്മുടെ സൊസൈറ്റി മാറ്റിനിര്‍ത്തിയിരുന്ന ഒരു വിഭാഗം ആയിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ അവരുടെ ഇടയിലേക്ക് എനിക്ക് കടന്ന് ചെല്ലാനും അവരോട് സഹകരിക്കാനും എനിക്ക് അവസരമുണ്ടായി. അതിലൂടെ എനിക്ക് കുറെ നല്ല വ്യക്തിത്വങ്ങളെ കാണാനും പരിചയപ്പെടാനും പഠിക്കാനും സാധിച്ചു.

നമ്മുടെ ചിന്താഗതികള്‍ ഒക്കെ നമ്മള്‍ ധരിച്ചു വച്ചിരിക്കുന്ന അതിലും അപ്പുറമാണെന്ന് അവരുമായി ഇടപഴകിയപ്പോള്‍ എനിക്ക് മനസ്സിലായതാണ്. നമ്മുടെ സൊസൈറ്റി മാറ്റിനിര്‍ത്തി കളിയാക്കുന്നവരുടെ കൂടെ ഞാന്‍ കൂടിയപ്പോള്‍. എന്നെയും വേദനിപ്പിക്കാനും കളിയാക്കാനും കുറച്ച് ആള്‍ക്കാര്‍ ഉണ്ടായിരുന്നു . അന്നും ഇന്നും എന്നും എനിക്ക് ശരി എന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ . രഞ്ജു രഞ്ജിമാര്‍ എനിക്ക് എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതില്‍ ഒന്നാണ് ഒരായിരം നന്ദി എന്നാണ് സൂരജ് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95934/suraj-talks-about-his-friendship-with-ranju-ranjimar)