---
title: " വിമാനത്താവളത്തില്‍ മോഹന്‍ലാലിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, വീഡിയോ  "
english_title: "Now videos from Jaisalmer airport are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95932/now-videos-from-jaisalmer-airport-are-gaining-attention"
published_at: "2023-02-09T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50788890a8_mohanlal.jpg"
keywords: []
---

#  വിമാനത്താവളത്തില്‍ മോഹന്‍ലാലിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, വീഡിയോ  

> **Lead Summary:** ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്.

## Article Content

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്.

ഇപ്പോഴിതാ ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനുവേണ്ടി കാത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉത്തരം പറയുന്ന മോഹന്‍ലാലുമാണ് വീഡിയോയില്‍.

ജയ്സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്‍റെ മറുപടി.

രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കിയാര അദ്വാദിനിയെയും കുറിച്ച് രണ്ട് വാക്ക് പറയാന്‍ ആവശ്യപ്പെടുന്നവരോട് അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു മോഹന്‍ലാല്‍.

ജയിലര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്ന ചോദ്യത്തിന് അല്ലെന്നും മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി വന്നതാണെന്നും പറയുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/95932/now-videos-from-jaisalmer-airport-are-gaining-attention)