---
title: "'ദിലീപേട്ടനോട് പ്രത്യേക സ്‌നേഹമുണ്ട്'; കരമെന്താണെന്ന് അറിയുമോ? തുറന്ന് പറഞ്ഞ് അനുശ്രീ "
english_title: "Anushree has shared her shooting experiences."
publisher: "moviemax.in"
canonical_url: "https://moviemax.in/news/95927/anushree-has-shared-her-shooting-experiences"
published_at: "2023-02-09T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e503b6a34bf_ANUSREE_DILEEP_F.jpg"
keywords: []
---

# 'ദിലീപേട്ടനോട് പ്രത്യേക സ്‌നേഹമുണ്ട്'; കരമെന്താണെന്ന് അറിയുമോ? തുറന്ന് പറഞ്ഞ് അനുശ്രീ 

> **Lead Summary:** **സി**നിമയ്‌ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി അനുശ്രീ. അപ്രതീക്ഷിതമായാണ് അനുശ്രീ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. അതിനു പിന്നാലെ എത്ര സിനിമയില്‍ എത്തിയാലും നടിയുടെ ഈ സിനിമയിലെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്.സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി.

## Article Content

**സി**നിമയ്‌ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി അനുശ്രീ. അപ്രതീക്ഷിതമായാണ് അനുശ്രീ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. അതിനു പിന്നാലെ എത്ര സിനിമയില്‍ എത്തിയാലും നടിയുടെ ഈ സിനിമയിലെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്.സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി.

ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയിലുള്ള അനുശ്രീ തന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് . തന്റെ ചേട്ടന്‍ നോ പറയാത്തത് കൊണ്ടാണ് താന്‍ നടിയായതെന്ന് താരം പറഞ്ഞിട്ടുണ്ട്. ഒരു സക്‌സസ് ആയ ശേഷമല്ല , അയാളുടെ തുടക്കകാലത്താണ് എല്ലാവരും അവരെ സപ്പോര്‍ട്ട് ചെയ്യേണ്ടത്.എന്റെ കൂട്ടുകാരുടെ എല്ലാം വിവാഹം കഴിഞ്ഞു. അതുകൊണ്ടു തന്നെ ഞാന്‍ ഇങ്ങനെ നടക്കുന്നതില്‍ അവര്‍ക്ക് അസൂയയാണ്.

അതില്‍ ഒരാള്‍ പോലും വിവാഹം കഴിച്ചാല്‍ അടിപൊളി ആയിരിക്കും എന്ന് പറഞ്ഞിട്ടില്ല. വിവാഹത്തെക്കുറിച്ച് പറഞ്ഞ് ഇപ്പോഴും തന്റെ വീട്ടുകാര്‍ സ്ട്രിക്ട് ആവാറില്ലെന്ന് അനുശ്രീ പറഞ്ഞു.ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണെന്ന് താരം പറഞ്ഞു. ചന്ദ്രേട്ടന്‍ എവിടെയാ ചെയ്യുന്ന സമയത്ത് എനിക്കൊരു സര്‍ജറി കഴിഞ്ഞിരുന്നു.

ആ സമയത്ത് എഴുന്നേല്‍ക്കാന്‍ ഒക്കെ ബുദ്ധിമുട്ടായിരുന്നു. അപ്പോള്‍ നമ്മുടെ അവസ്ഥ മനസ്സിലാക്കി ഒരുപാട് കെയര്‍ തന്നിരുന്നു. അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക സ്‌നേഹമുണ്ട്. ഇപ്പോഴും എന്നെ സുഷു എന്നാണ് ദിലീപേട്ടന്‍ വിളിക്കുന്നത് അനുശ്രീ പറഞ്ഞു. അതേസമയം ശാരീരികമായി ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് പുലിമുരുകന്‍ സിനിമ വേണ്ടെന്നുവച്ചതെന്ന് അനുശ്രീ പറഞ്ഞു. എന്നാല്‍ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/95927/anushree-has-shared-her-shooting-experiences)