'എന്‍റെ ചോരയാണ് അത്, ഒന്നരക്കോടി എന്ന് തരും'; ഭര്‍ത്താവിന്‍റെ ഉത്തരം മുട്ടിച്ച് രാഖി - വീഡിയോ

'എന്‍റെ ചോരയാണ് അത്, ഒന്നരക്കോടി എന്ന് തരും'; ഭര്‍ത്താവിന്‍റെ ഉത്തരം മുട്ടിച്ച് രാഖി - വീഡിയോ
2023-02-09T19:50:00 | By Susmitha Surendran

ബിഗ് ബോസ് താരം രാഖി സാവന്ത് തന്‍റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വധശ്രമം അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തന്‍റെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്.

എന്നാല്‍ പണം നാലുമാസത്തിനുള്ളില്‍ ലാഭത്തോടെ തിരിച്ചുനല്‍കാം എന്ന് ആദിൽ പറയുന്നു. എന്നാല്‍ ലാഭം നിങ്ങള്‍ തന്നെ വച്ചോ എന്‍റെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടര്‍ന്ന് ഇതേ കാര്യം അവര്‍ത്തിക്കുമ്പോള്‍. എന്‍റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയില്‍ ഉണ്ട്.

രാഖിയുടെ പണം ആദിലിന്‍റെ കൈയ്യില്‍ ഉണ്ട് എന്നതിന്‍റെ തെളിവായി രാഖിയുടെ അഭിഭാഷകന്‍ ഈ വീഡിയോ കോടതിയില്‍ എത്തിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് ബോളിവുഡ് വൃത്തങ്ങളില്‍ ഈ വീഡിയോ വൈറലായത്.

https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=6c80d18f-39ff-4d6f-b291-3f562005bfec

കഴിഞ്ഞ ദിവസം ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു - "ആദിൽ രാവിലെ വീട്ടിൽ എന്നെ ആക്രമിക്കാന്‍ എത്തി, ഞാൻ ഉടൻ പോലീസിനെ വിളിച്ചു.

അവൻ എന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവൻ എന്നെ വീട്ടിൽ തല്ലാൻ വന്നു. മധ്യമങ്ങളിൽ ആദിലിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം" - രാഖി വിവരിച്ചു. തുടര്‍‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ശേഷം രാഖി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണു.

രാഖിയുടെ സഹോദരൻ രാകേഷും രാഖിയെ പിന്തുണച്ച് രംഗത്ത് എത്തി. ആദിൽ തന്നെ ശാരീരികമായും വാക്കാലും തന്‍റെ സഹോദരിയെ ആക്രമിച്ചുവെന്ന് ഇയാള്‍ പറഞ്ഞു. 2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി രാഖി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്.

2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നത്. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി നേരത്തെ ആരോപിച്ചിരുന്നു.

Content Highlight: A video shared by Rakhi Sawant is now going viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup